കാസർകോട്: അമ്പതുവർഷം മുമ്പ് മലയാളികളുടെ മനസിൽ ഇടം പിടിച്ച മാപ്പിള പാട്ടുകളുടെയും (Mappilappattu) ഹിന്ദി, തമിഴ്, കന്നട ഗാനങ്ങളുടെയും അപൂർവ ശേഖരം (rare collection of cassettes) നിധിപോലെ സൂക്ഷിക്കുകയാണ് കാസർകോട് ഉപ്പള സ്വദേശി മുഷ്‌താഖ്. വർഷങ്ങൾ പഴക്കമുള്ള ഗ്രാമഫോണും (Gramophone) 7000 കാസെറ്റുകളും അറുപതിനായിരത്തിലേറെ പാട്ടുകളും പ്രവാസിയായ മുഷ്‌താഖിന്‍റെ പക്കലുണ്ട്.
പീർ മുഹമ്മദ് (Peer Muhammed), വി.എം കുട്ടി (VM Kutty), കെ.എസ് മുഹമ്മദ് കുട്ടി (KS Mohammed Kutty), അസീസ് തായ്നേരി (Azeez Thayineri) തുടങ്ങിയവരുടെ പ്രശസ്‌തമായ പാട്ടുകളും ഇക്കൂട്ടത്തിലുണ്ട്. ചെറിയ പ്രായത്തിൽ തന്നെ ഇദ്ദേഹം കാസെറ്റുകൾ ശേഖരിക്കാൻ തുടങ്ങിയിരുന്നു. ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നുമാണ് പലതും സ്വരുക്കൂട്ടിയത്. ഇഷ്‌ടപ്പെട്ടവ മോഹവില കൊടുത്ത് മേടിച്ചു.