കേരളം

kerala

ETV Bharat / state

കര്‍ണാടകയിലേക്ക് പ്രവേശിക്കാൻ ഇളവ്; നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിന് പകരമെന്ത് - കാസർകോട് ഇന്നത്തെ വാര്‍ത്ത

കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവരെ മടക്കി അയക്കാതെ, സ്വകാര്യ വാഹനങ്ങളിലെ യാത്രക്കാരെ പരിശോധനക്ക് ശേഷം കടത്തിവിടുകയാണ് കര്‍ണാടക.

Kerala Karnadaka border issue  covid negative certificate at Karnadaka border  കര്‍ണാടക അതിര്‍ത്തി കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്  കര്‍ണാടക അതിര്‍ത്തിയിലെ നിയന്ത്രണം മയപ്പെടുത്തി  കാസർകോട് ഇന്നത്തെ വാര്‍ത്ത  കേരളത്തിലെ ഇന്നത്തെ വാര്‍ത്ത
കേരളത്തിലെ യാത്രികരെ കര്‍ണാടക അതിര്‍ത്തിയില്‍ തടയില്ല; നിയന്ത്രണം മയപ്പെടുത്തി

By

Published : Dec 10, 2021, 2:26 PM IST

കാസർകോട്:കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തകേരളത്തിൽ നിന്നുള്ളവരെ അതിർത്തിയായ തലപ്പാടിയിൽ മടക്കി അയക്കുന്നത് ഒഴിവാക്കി കർണാടക. സ്വകാര്യ വാഹനങ്ങളിലെ യാത്രക്കാരെ പരിശോധനക്ക് ശേഷമാണ് കടത്തി വിടുന്നത്. ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശം ഇല്ലെങ്കിൽ സാമ്പിള്‍ ശേഖരിച്ച ശേഷം കടത്തിവിടുന്നുണ്ട്.

കേരളം, കർണാടക ബസുകളിൽ യാത്ര ചെയ്യുന്നവര്‍ക്ക് കെവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങളുണ്ടാകില്ല. ഇരുചക്ര വാഹനങ്ങളിലിൽ പോകുന്നവർക്കും കർശന പരിശോധനയില്ല. അതേസമയം, യാത്രയുടെ ഉദ്ദേശം ഉദ്യോഗസ്ഥർ തിരക്കുന്നുണ്ട്. ട്രെയിനുകളിൽ മംഗളൂരിൽ എത്തുന്ന യാത്രക്കാരോടും നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്നത് നിര്‍ബന്ധം ചെലുത്തുന്നില്ല.

ALSO READ:രാജ്യത്ത് 140 കോടിയിലധികം കൊവിഡ് വാക്‌സിനുകള്‍ വിതരണം ചെയ്‌തെന്ന് കേന്ദ്രം

കേരളത്തിൽ കൊവിഡ് വ്യാപനം കുറഞ്ഞിട്ടും യാത്രക്കാർക്ക് തലപ്പാടിയിൽ കർണാടക കർശന നിയന്ത്രണം ഏർപ്പെടുത്തിയത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇത് വന്‍ പ്രതിഷേധത്തിന് ഇടയാക്കി. വിദ്യാഭ്യാസം, ആരോഗ്യം, വ്യാപാരം തുടങ്ങിയ ആവശ്യങ്ങൾക്ക് കാസർകോട് അടക്കമുള്ള നിരവധി മലയാളികള്‍ മംഗളൂരുവിനെ ആശ്രയിക്കുന്നുണ്ട്.

ABOUT THE AUTHOR

...view details