തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ഹോട്ട്സ്പോട്ടുകൾ കൂടി. കാസർകോട് ജില്ലയിലെ മൂന്ന് പ്രദേശങ്ങളാണ് ബുധനാഴ്ച പുതുതായി ഹോട്ട്സ്പോട്ട് പട്ടികയിൽ ഉൾപ്പെടുത്തിയത്. ബേഡഡുക്ക, മഞ്ചേശ്വരം, മൂളിയാർ എന്നിവയാണ് ഹോട്ട്സ്പോട്ടുകൾ ആയ പ്രദേശങ്ങൾ. കൊവിഡ് അപകടകരമായി പകരാൻ സാധ്യതയുള്ള പ്രദേശങ്ങളിലാണ് ഹോട്ട്സ്പോട്ട് പട്ടികയിൽ ഉൾപ്പെടുത്തുക. ഇവിടെ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.
സംസ്ഥാനത്ത് മൂന്ന് ഹോട്ട്സ്പോട്ടുകൾ കൂടി - hot spot in kerala
കാസർകോട് ജില്ലയിലെ മൂന്ന് പ്രദേശങ്ങളാണ് ഹോട്ട്സ്പോട്ട് പട്ടികയിൽ ഉൾപ്പെടുത്തിയത്
സംസ്ഥാനത്ത് പുതുതായി മൂന്ന് ഹോട്ട്സ്പോട്ടുകൾ കൂടി
മൂന്ന് പ്രദേശങ്ങളെ ഹോട്ട്സ്പോട്ടിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മലപ്പുറം ജില്ലയിലെ ആനക്കയം, മഞ്ചേരി മുൻസിപ്പാലിറ്റി, പാലക്കാട് ജില്ലയിലെ അകത്തേത്തറ എന്നിവയാണ് ഹോട്ട്സ്പോട്ട് പട്ടികയിൽ നിന്ന് ഒഴിവാക്കിയത്. 110 ഹോട്ട്സ്പോട്ടുകളാണ് സംസ്ഥാനത്ത് ഇപ്പോൾ നിലവിലുള്ളത്.
Last Updated : Jun 17, 2020, 9:47 PM IST