കാസർകോട്: തിരുവനന്തപുരം മെഡിക്കൽ കോളജിൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞ രോഗി മരിച്ച സംഭവത്തിൽ ആശുപത്രി അധികൃതരുടെയും ഡോക്‌ടർമാരുടെയും വീഴ്‌ച ശരിവച്ച് ആരോഗ്യമന്ത്രി വീണ ജോർജ്. ഏകോപനത്തിൽ വീഴ്‌ച വന്നതായി കണ്ടെത്തിയിട്ടുണ്ട്. തുടർനടപടികൾ സ്വീകരിക്കാർ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി കാസർകോട് മാധ്യമ പ്രവർത്തകരോട് പറഞ്ഞു. റിപ്പോർട്ട് പ്രകാരം എന്തെല്ലാം നടപടികൾ വേണമോ അതെല്ലാം സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
വൃക്ക രോഗി മരിച്ച സംഭവം, ആശുപത്രിയുടെ വീഴ്‌ച ശരിവച്ച് ആരോഗ്യ മന്ത്രി - അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ
അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ഏകോപിപ്പിക്കുന്ന കാര്യത്തിൽ വീഴ്‌ച വന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും റിപ്പോർട്ട് പ്രകാരമുള്ള നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു.
വൃക്ക മാറ്റിവച്ച രോഗി മരിച്ച സംഭവം; ആശുപത്രി അധികൃതരുടെയു ഡോക്‌ടർമാരുടെയും വീഴ്‌ച ശരിവച്ച് വീണ ജോർജ്
കോഴിക്കോട് മെഡിക്കൽ കോളജിൽ ഷിഗല്ല രോഗം ബാധിച്ച കുട്ടിക്ക് ചികിത്സ നിഷേധിച്ച സംഭവത്തിൽ കുട്ടിയുടെ ചികിത്സ ഉറപ്പു വരുത്തുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സമിതിയിലെ ആരോഗ്യ വകുപ്പിനെതിരേയുള്ള പരോക്ഷ വിമർശനം വാസ്‌തവ വിരുദ്ധമെന്നും മന്ത്രി പറഞ്ഞു.
Last Updated : Aug 12, 2022, 2:01 PM IST