കാസർകോട്: സിപിഎം നിയന്ത്രണത്തിലുള്ള കാഞ്ഞങ്ങാട്ടെ സഹകരണ ആശുപത്രിക്ക് ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ട് നൽകാമെന്ന് സര്‍ക്കാര്‍ ഉത്തരവ്. സിപിഎം ഭരിക്കുന്ന കാഞ്ഞങ്ങാട് നഗരസഭയ്ക്ക് രണ്ടുകോടിയും കാസർകോട് ജില്ല പഞ്ചായത്തിന് ഒരു കോടിയും സംഭാവന നൽകാമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെ ഉത്തരവില്‍ പറയുന്നു. ജില്ലയിലെ മറ്റ് നഗരസഭകൾ, പഞ്ചായത്തുകൾ എന്നിവയ്ക്ക് 50 ലക്ഷം രൂപ വീതവും ബ്ലോക്ക് പഞ്ചായത്തുകൾക്ക് 25 ലക്ഷം രൂപ വീതവും സംഭാവനയായി നല്‍കാം.
'സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ആശുപത്രിക്ക് സംഭാവന നല്‍കാം' ; തദ്ദേശ വകുപ്പിന്‍റെ ഉത്തരവ് വിവാദത്തില്‍ - local bodies fund cpm controlled cooperative hospital
കാഞ്ഞങ്ങാട് സഹകരണ ആശുപത്രിക്ക് ധനസഹായം നല്‍കുന്നത് സംബന്ധിച്ചാണ് തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവിറക്കിയത്
!['സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ആശുപത്രിക്ക് സംഭാവന നല്‍കാം' ; തദ്ദേശ വകുപ്പിന്‍റെ ഉത്തരവ് വിവാദത്തില്‍ കാഞ്ഞങ്ങാട് സഹകരണ ആശുപത്രി ധനസഹായം സിപിഎം സഹകരണ ആശുപത്രി തദ്ദേശ സ്ഥാപനങ്ങള്‍ സംഭാവന സഹകരണ ആശുപത്രി സംഭാവന ഉത്തരവ് വിവാദം തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവ് വിവാദം local bodies fund cpm controlled cooperative hospital kanhangad cooperative hospital fund latest](https://etvbharatimages.akamaized.net/etvbharat/prod-images/768-512-15016179-thumbnail-3x2-k.jpg)
ഈ മാസം 30ന് പ്രവര്‍ത്തനമാരംഭിക്കാനിരിക്കുന്ന കാഞ്ഞങ്ങാട് സഹകരണ ആശുപത്രിക്ക് സാമ്പത്തിക സഹായം ആവശ്യമാണെന്നും ഈ സാഹചര്യത്തിൽ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾക്ക് സംഭാവനയായി തുക നൽകാമെന്നുമാണ് ഉത്തരവില്‍ പറയുന്നത്. നിർബന്ധമില്ലെങ്കിലും തദ്ദേശസ്ഥാപനങ്ങളുടെ തനത് ഫണ്ട് സഹകരണ സംഘത്തിന് നൽകാമെന്നതാണ് വിവാദമായത്.
തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെ ഉത്തരവ് നിയമവിരുദ്ധമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കോൺഗ്രസ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങൾ സംഭാവന നൽകേണ്ടതില്ലെന്ന് ഡിസിസി പ്രസിഡന്‍റ് പി.കെ ഫൈസൽ വ്യക്തമാക്കി. അതേസമയം, കാഞ്ഞങ്ങാട് സഹകരണ ആശുപത്രിയുടെ ഉദ്ഘാടനം മന്ത്രി എം.വി ഗോവിന്ദൻ നിർവഹിക്കും.