കേരളം

kerala

ETV Bharat / state

ഭെൽ ജീവനക്കാർക്ക് ആശ്വാസമായി സംസ്ഥാന സർക്കാരിൻ്റെ ഉത്സവബത്ത

ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ് ജീവനക്കാർക്ക് ഉത്സവബത്തയായി 10000 രൂപ നൽകി സംസ്ഥാന സർക്കാർ.

ഭെൽ ജീവനക്കാർക്ക് ആശ്വാസമായി സംസ്ഥാന സർക്കാറിൻ്റെ ഉത്സവബത്ത

By

Published : Sep 9, 2019, 7:24 PM IST

Updated : Sep 9, 2019, 9:12 PM IST

കാസർകോട്: മാസങ്ങളായി ശമ്പളം മുടങ്ങിക്കിടക്കുന്ന കാസർകോട് ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ് ജീവനക്കാർക്ക് ആശ്വാസമായി സംസ്ഥാന സർക്കാർ. മുഴുവൻ തൊഴിലാളികൾക്കും ഓണം ഉത്സവബത്തയായി 10000 രൂപ സർക്കാർ നൽകി. ഭെല്ലിലെ 51 ശതമാനം കേന്ദ്ര ഓഹരി വാങ്ങാൻ മന്ത്രിസഭ തീരുമാനിച്ചതിന് പിന്നാലെയാണ് തൊഴിലാളികൾക്ക് ഓണസമ്മാനമായി ഉത്സവബത്ത ലഭിച്ചത്. ശമ്പളം പതിവായി മുടങ്ങുന്ന സാഹചര്യത്തിൽ കഴിഞ്ഞ 40 ദിവസമായി സ്ഥാപനത്തിൻ്റെ പ്രവർത്തനങ്ങളെ ബാധിക്കാതെ റിലേ സമരത്തിലായിരുന്നു കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭെല്ലിലെ തൊഴിലാളികൾ. സംസ്ഥാന സർക്കാരിൻ്റെ ഇടപെടലിൽ പ്രതീക്ഷയുണ്ടെന്നും മുടങ്ങിക്കിടക്കുന്ന ശമ്പളം കൃത്യമായി നൽകാൻ നടപടിയുണ്ടാകണമെന്നും തൊഴിലാളികൾ ആവശ്യപ്പെട്ടു.

ഭെൽ ജീവനക്കാർക്ക് ആശ്വാസമായി സംസ്ഥാന സർക്കാരിൻ്റെ ഉത്സവബത്ത

51 ശതമാനം കേന്ദ്ര ഓഹരിയിൽ പ്രവർത്തിക്കുന്ന നവരത്ന കമ്പനിയായ ഭെല്ലിൻ്റെ കാസർകോട്ടെ തൊഴിലാളികൾക്ക് ശമ്പള ഇനത്തിൽ രണ്ട് കോടിയോളം രൂപയാണ് നൽകാനുള്ളത്. ഇതിനിടയിലാണ് കേന്ദ്ര ഓഹരി വാങ്ങുന്നതിന് സംസ്ഥാന മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതും ഉത്സവബത്തയായി 10000 രൂപ നൽകാനുള്ള തീരുമാനമുണ്ടായതും. ഓണാവധി തീരുന്നതിന് മുൻപ് തന്നെ ഭെൽ മേധാവികളുമായി ചർച്ച നടത്തി കമ്പനി ഏറ്റെടുക്കൽ നടപടി പൂർത്തീകരിക്കാനാണ് സംസ്ഥാന സർക്കാർ നിർദ്ദേശം.

Last Updated : Sep 9, 2019, 9:12 PM IST

For All Latest Updates

TAGGED:

bhelonam

ABOUT THE AUTHOR

...view details