കേരളം

kerala

ETV Bharat / state

കാസർകോട് 49 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - കാസർകോട്

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ ആരോഗ്യ പ്രവർത്തകയാണ്. വിവിധ ചികിത്സ കേന്ദ്രങ്ങളിൽ നിന്നും 51 പേർ രോഗ മുക്തരായി.

covid  kerala covid updates  kasaragod covid tally  കാസർകോട്  കൊവിഡ് സ്ഥിരീകരിച്ചു
കാസർകോട് 49 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

By

Published : Aug 14, 2020, 7:23 PM IST

കാസർകോട്:സമ്പർക്കത്തിലൂടെ 34 പേരടക്കം 49 പേർക്ക് കൂടി ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചു. ഒരാളുടെ രോഗ ഉറവിടം ലഭ്യമല്ല. ആറ് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും ഒമ്പത് പേർ വിദേശത്തു നിന്നും വന്നവരാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ ആരോഗ്യ പ്രവർത്തകയാണ്.

വിവിധ ചികിത്സ കേന്ദ്രങ്ങളിൽ നിന്നും 51 പേർ രോഗ മുക്തരായി. വീടുകളിലും സ്ഥാപനങ്ങളിലുമായി ജില്ലയിൽ 5171 പേരാണ് നിരീക്ഷണത്തിലുള്ളത്. പുതുതായി 264 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്‍റിനൽ സർവ്വേ അടക്കം 986 പേരുടെ സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. 898 പേരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്. 238 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി.

ABOUT THE AUTHOR

...view details