കേരളം

kerala

ETV Bharat / state

കാസർകോട് 68 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - കൊവിഡ് കണക്ക്

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ രണ്ടു പേർ ആരോഗ്യ പ്രവർത്തകരാണ്. വിവിധ ചികിത്സ കേന്ദ്രങ്ങളിൽ നിന്നും 58 പേർ രോഗ മുക്തരായി.

covid  covid update  കൊവിഡ് പരിശോധന  കൊവിഡ് കണക്ക്  കേരള കൊവിഡ് അപ്പ്ഡേറ്റ്
കാസർകോട് 68 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

By

Published : Aug 12, 2020, 10:18 PM IST

കാസർകോട്: സമ്പർക്കത്തിലൂടെ 65 പേരടക്കം 68 പേർക്ക് കൂടി ജില്ലയിൽ കൊവിഡ് 19 സ്ഥിരീകരിച്ചു. ഒരാളുടെ രോഗ ഉറവിടം ലഭ്യമല്ല. രണ്ട് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ രണ്ടു പേർ ആരോഗ്യ പ്രവർത്തകരാണ്. വിവിധ ചികിത്സ കേന്ദ്രങ്ങളിൽ നിന്നും 58 പേർ രോഗ മുക്തരായി.

കള്ളാർ(1),മീഞ്ച(1), അജാനൂർ(5), കാഞ്ഞങ്ങാട്(3), പള്ളിക്കര(3), കാസര്‍കോട്(7), മധുർ(2), ചെമ്മനാട്(1), പിലിക്കോട്(1), മഞ്ചേശ്വരം(1), ഉദുമ(27), തൃക്കരിപ്പൂർ(6), പടന്ന(1), കോടോം ബേളൂർ(4), മുളിയാർ(1), പുല്ലൂർ പെരിയ(1) സ്വദേശികൾക്ക് സമ്പർക്കത്തിലൂടെ രോഗ ബാധയുണ്ടായി. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ പുത്തിഗെ, കാസർകോട് സ്വദേശികൾക്കും രോഗം സ്ഥിരീകരിച്ചു. ഒരു മഞ്ചേശ്വരം സ്വദേശിയുടെ രോഗ ഉറവിടം ലഭ്യമല്ല.

വീടുകളിലും സ്ഥാപനങ്ങളിലുമായി ജില്ലയിൽ 4988 പേരാണ് നിരീക്ഷണത്തിലുള്ളത്. പുതുതായി 336 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്‍റിനൽ സർവ്വേ അടക്കം 974പേരുടെ സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. 1137പേരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്. 192 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി.

ABOUT THE AUTHOR

...view details