കാസർകോട്: പൊതുവിതരണ രംഗം പൂർണമായി ശുദ്ധീകരിക്കുമെന്ന് ഭക്ഷ്യ, സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ അനിൽ. എല്ലാവർക്കും ഭക്ഷണം ഉറപ്പു വരുത്തുകയാണ് സർക്കാരിന്‍റെ ലക്ഷ്യം. ആദ്യ ഘട്ടത്തിൽ അനർഹർ കൈവശം വച്ചിരിക്കുന്ന മുൻഗണന റേഷൻ കാർഡുകൾ കണ്ടെത്തി അർഹരെ ഉൾപ്പെടുത്തും.
അനര്‍ഹമായി കൈവശം വയ്ക്കുന്ന മുന്‍ഗണന കാര്‍ഡുകള്‍ തിരിച്ചു പിടിക്കുന്നതിനുള്ള നടപടിയിലൂടെ 1.62 ലക്ഷം കാര്‍ഡുകള്‍ തിരിച്ചെത്തിയിട്ടുണ്ട്. ഇനിയും കാര്‍ഡുകള്‍ തിരിച്ചേല്‍പ്പിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. കേരളത്തില്‍ 43 ശതമാനം പേര്‍ക്കാണ് മുന്‍ഗണന കാര്‍ഡിന് അര്‍ഹതയുള്ളത്. ഇങ്ങനെ അര്‍ഹരായവര്‍ പുറത്താകാന്‍ പാടില്ല.
മുന്‍ഗണന കാര്‍ഡുകള്‍ ഇല്ലാത്തതിനാല്‍ അര്‍ഹതയുള്ളവര്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്ന സ്ഥിതിയുണ്ടാവരുത്. ഒരാള്‍ പോലും പട്ടിണി കിടക്കരുതെന്ന കാഴ്‌ചപ്പാടിലാണ് സംസ്ഥാനത്തെ പൊതുവിതരണ രംഗത്ത് ശുദ്ധീകരണ പ്രക്രിയ ആരംഭിച്ചത്.