കാസര്‍കോട്:ജില്ലയിലെ കേന്ദ്ര സര്‍വകലാശാല അതിഥി മന്ദിരം മാര്‍ച്ച് രണ്ടിന് ഉദ്‌ഘാടനം ചെയ്യും. നീലഗിരിയെന്ന് പേരിട്ടിരിക്കുന്ന മന്ദിരം സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് ഉദ്‌ഘാടനം ചെയ്യുന്നത്. സ്വന്തമായ അതിഥി മന്ദിരമെന്ന ഏറെക്കാലത്തെ സ്വപ്‌നമാണ് ഇതോടെ യാഥാര്‍ഥ്യമാകുന്നത്. ഇതോടൊപ്പം സര്‍വകലാശാലയുടെ പന്ത്രണ്ടാമത് സ്ഥാപക ദിനാഘോഷവും നടക്കും.
കേന്ദ്ര സര്‍വകലാശാല അതിഥി മന്ദിരത്തിന്‍റെ ഉദ്‌ഘാടനം മാര്‍ച്ചില്‍ - kerala central university guest house
അതിഥി മന്ദിരത്തിന്‍റെ ഉദ്‌ഘാടനം കേരള ഗവര്‍ണര്‍ നിര്‍വഹിക്കും. ഇതോടൊപ്പം സര്‍വകലാശാലയുടെ പന്ത്രണ്ടാമത് സ്ഥാപക ദിനാഘോഷവും നടക്കും.

ആരേയും ആകര്‍ഷിക്കുന്ന പ്രകൃതി രമണീയമായ പ്രദേശത്താണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. 2019 ഏപ്രില്‍ മാസമാണ് കെട്ടിടത്തിന്‍റെ നിര്‍മാണം ആരംഭിക്കുന്നത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ താല്‍കാലികമായി നിര്‍ത്തിവെച്ചങ്കിലും പിന്നീട് ധ്രുത ഗതിയില്‍ നിര്‍മാണം പുരോഗിമിച്ചു. നിലവില്‍ കാഞ്ഞങ്ങാട് വാടക കെട്ടിടത്തിലാണ് അതിഥി മന്ദിരം പ്രവര്‍ത്തിക്കുന്നത്. സ്വന്തം കെട്ടിടം പൂര്‍ത്തിയായതിനാല്‍ ഇനി എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗവും സെമിനാറുകളും ഉള്‍പ്പെടെ ഇവിടെ നടത്താം.
രണ്ട് നിലകളിലായി 25,500 സ്‌ക്വയര്‍ഫീറ്റിലാണ് കെട്ടിടം. നാല് വിഐപി സ്യൂട്ട് റൂം, 21 എസി റൂം, ഓഫീസ്, രണ്ട് ഡോര്‍മിറ്ററികള്‍, 50 പേര്‍ക്ക് ഇരിക്കാവുന്ന സെമിനാര്‍ ഹാള്‍, അടുക്കള, ഡൈനിങ് ഹാള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് മന്ദിരം. 10.13 കോടി രൂപയാണ് പദ്ധതി ചെലവ്. വിദേശകാര്യ, പാര്‍ലമെന്‍ററികാര്യ സഹമന്ത്രി വി.മുരളീധരന്‍, വൈസ് ചാന്‍സലര്‍ പ്രൊഫ.എച്ച്.വെങ്കടേശ്വര്‍ലു, രജിസ്ട്രാര്‍ ഡോ.എം.മുരളീധരന്‍ നമ്പ്യാര്‍ തുടങ്ങിയവര്‍ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കും.