കേരളം

kerala

ETV Bharat / state

പുതുചരിത്രം; കാസര്‍കോട് കെൽ ഇ.എം.എൽ നാടിന് സമർപ്പിച്ച് മുഖ്യമന്ത്രി - കാസർകോട് ഇന്നത്തെ വാര്‍ത്ത

കേന്ദ്ര സർക്കാർ വിറ്റഴിക്കാൻ വച്ച സ്ഥാപനമാണ് സംസ്ഥാന സര്‍ക്കാരിന്‍റെ നിശ്ചയാദാര്‍ഢ്യം കൊണ്ട് പുതുജീവന്‍വച്ചത്.

KEL EML inaugurated Pinarayi Vijayan  കാസര്‍കോട് കെൽ ഇ.എം.എൽ നാടിന് സമർപ്പിച്ച് മുഖ്യമന്ത്രി  Kerala government KEL EML  കാസർകോട് ഇന്നത്തെ വാര്‍ത്ത  Kasargod todays news
ഇത് പുതുചരിത്രം; കാസര്‍കോട് കെൽ ഇ.എം.എൽ നാടിന് സമർപ്പിച്ച് മുഖ്യമന്ത്രി

By

Published : Apr 1, 2022, 4:01 PM IST

Updated : Apr 1, 2022, 4:11 PM IST

കാസർകോട്:രണ്ടുവർഷത്തെ കത്തിരിപ്പിനൊടുവിൽ ബദ്രടുക്കയിലെ കെൽ ഇ.എം.എൽ നാടിന് സമർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുമേഖല സ്ഥാപനം സംരക്ഷിച്ച് നിലനിർത്തണമെന്ന രാഷ്‌ട്രിയ ഭേദമന്യേയുള്ള ജനങ്ങളുടെ ആഗ്രഹമാണ്‌ ഇതോടെ സഫലമായത്. കഴിഞ്ഞ മൂന്ന്‌ വർഷത്തോളം പട്ടിണിയും സമരങ്ങളുമായി കഴിഞ്ഞ തൊഴിലാളികൾക്ക് സര്‍ക്കാരിന്‍റെ ഈ ഇടപെടല്‍ ആശ്വാസമാകും.

രണ്ടുവർഷത്തെ കത്തിരിപ്പിനൊടുവിൽ കാസര്‍കോട് കെൽ ഇ.എം.എൽ നാടിന് സമർപ്പിച്ച് മുഖ്യമന്ത്രി

കൂപ്പുകുത്തിയത് 30 കോടിയുടെ നഷ്‌ടത്തില്‍:കേന്ദ്ര സർക്കാർ വിറ്റഴിക്കാൻ വച്ച സ്ഥാപനം തുറക്കാനായത് വലിയ പ്രതീക്ഷയാണ് നൽകുന്നത്. പ്രതാപകാലത്ത് ഇവിടെ നിന്നും ഇന്ത്യൻ റെയിൽവേയ്ക്കുൾപ്പെടെ ഇലക്ട്രിക്കൽ ഉപകരണങ്ങളും മറ്റും നിർമിച്ച‌ു നൽകിയിരുന്നു. അഞ്ച് കോടിയോളം ലാഭം ഉണ്ടായിരിക്കെയാണ് കെൽ യൂണിറ്റ് 2011 മാർച്ച് 28 നു കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഭെല്ലിന്‍റെ സബ്‌സിഡിയറി യൂണിറ്റായി മാറിയത്. പിന്നീട് പല കാരണങ്ങളാൽ 30 കോടിയോളം രൂപയുടെ നഷ്‌ടത്തിലേക്കാണ് സ്ഥാപനം കൂപ്പുകുത്തിയത്.

പഴയ പ്രതാപത്തിലേക്ക്: വീണ്ടും തുറക്കുമ്പോൾ 114 ജീവനക്കാരാണുളളത്‌. അതിൽ 22പേർ ഉടൻ വിരമിക്കും. ട്രാക്‌ഷൻ ഓൾട്ടനേറ്റർ, ട്രാക്‌ഷൻ മോട്ടർ, ഇലക്ട്രിക് വാഹനങ്ങൾക്കാവശ്യമായ മോട്ടർ, ഇലക്ട്രിക് വാഹനങ്ങളുടെ ചാർജർ തുടങ്ങിയവയുടെ ഉത്‌പാദനത്തിലാണ് ആദ്യഘട്ടത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. സംസ്ഥാന വൈദ്യുതി ബോർഡിന് വേണ്ടി സ്‌മാർട് മീറ്റർ നിർമിച്ചു നൽകുന്നതും പരിഗണനയിലാണ്.

പ്രതിരോധ മേഖലയിലേക്കാവശ്യമായ ഉപകരണങ്ങളും കെൽ ഇ.എം.എല്ലിൽ നിന്ന് നിർമിക്കും. നേരത്തെ ഈ മേഖലയിലേക്ക് യന്ത്രസാമഗ്രികൾ നിർമിച്ചു നൽകിയ അനുഭവം മുതൽക്കൂട്ടാവും. വ്യവസായിക വളര്‍ച്ച ലക്ഷ്യം വെച്ചാണ് 1990 ല്‍ കേരള സര്‍ക്കാരിന്‍റെ കീഴിലുള്ള പൊതുമേഖല സ്ഥാപനമായ കേരള ഇലക്ട്രിക്കല്‍ ആന്‍ഡ് അലൈഡ് എഞ്ചിനീയറിങ് കമ്പനിയുടെ ഒരു യൂണിറ്റ് കാസര്‍കോട് മൊഗ്രാല്‍ പുത്തൂരില്‍ സ്ഥാപിച്ചത്. 2011 ല്‍ കൂടുതല്‍ വിപണി ലക്ഷ്യം വെച്ച് ഭെല്ലിന്‍റെയും കേരള സര്‍ക്കാരിന്‍റെയും 51 :49 ഓഹരി അനുപാതത്തില്‍ ഭെല്‍ - ഇ.എം.എല്‍ കേന്ദ്ര പൊതുമേഖല സ്ഥാപനമാക്കി മാറ്റി.

77 കോടിയുടെ പാക്കേജ്:51% ഓഹരികള്‍ കേരള സര്‍ക്കാര്‍ ഏറ്റെടുത്ത് കമ്പനിയെ പൂര്‍ണമായും സംസ്ഥാന പൊതുമേഖലയില്‍ നിലനിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു. ഭെലിന്‍റെ 51 ശതമാനം ഓഹരികള്‍ ഒരു രൂപ വിലയില്‍ ഏറ്റെടുത്ത് ഈ യൂണിറ്റിനെ കെല്‍ ഇലക്ട്രിക്കല്‍ മെഷീന്‍സ് ലിമിറ്റഡ് എന്ന് പുനര്‍നാമകരണം നടത്തി. 77 കോടി രൂപയുടെ പുനരുദ്ധാരണ പാക്കേജ് ഉപയോഗിച്ച് 2020 മാര്‍ച്ച് 31 വരെയുള്ള തൊഴിലാളികളുടെയും ജീവനക്കാരുടെയും ശമ്പളകുടിശിക പൂര്‍ണമായും കൊടുത്തുതീര്‍ക്കുവാനും അതിനുശേഷം കൊവിഡ് കാലത്ത് ഒരു പാക്കേജിന്‍റെ അടിസ്ഥാനത്തില്‍ ബാക്കി നിശ്ചിത ശതമാനത്തില്‍ തുക കൊടുക്കുവാനും ഗ്രാറ്റിയുവിറ്റി, പി.എഫ്, അനുവദിക്കാനും സംസ്ഥാന സർക്കാർ മുന്‍ഗണന ക്രമത്തില്‍ തന്നെ നടപടികള്‍ സ്വീകരിച്ചു.

ALSO READ |സ്വർണ വില വീണ്ടും കൂടി; വര്‍ധനവ് ഒരാഴ്‌ചത്തെ ഇടവേളയ്ക്ക് ശേഷം

Last Updated : Apr 1, 2022, 4:11 PM IST

ABOUT THE AUTHOR

...view details