കാസര്‍കോട്: മെക്കാനിക്ക് വിഭാഗത്തിലെ ജീവനക്കാരന് പിന്നാലെ രണ്ട് കണ്ടക്ടര്‍മാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കാസര്‍കോട് കെ.എസ്.ആര്‍.ടി.സി ഡിപ്പോ അനിശ്ചിത കാലത്തേക്ക് അടച്ചു. കഴിഞ്ഞ ദിവസമാണ് കാഞ്ഞങ്ങാട് സ്വദേശിയായ ഒരു ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് ഒരു ദിവസം ഡിപ്പോ അടച്ചിട്ട് അണുനശീകരണം നടത്തിയിരുന്നു.
കാസർകോട് കെ.എസ്.ആര്‍.ടി.സി ഡിപ്പോ അനിശ്ചിത കാലത്തേക്ക് അടച്ചു - കെഎസ് ആര്‍ടിസി വാര്‍ത്തകള്‍
മൂന്ന് ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി.
കാസർകോട് കെ.എസ്.ആര്‍.ടി.സി ഡിപ്പോ അനിശ്ചിത കാലത്തേക്ക് അടച്ചു
പിന്നാലെ കാഞ്ഞങ്ങാട് കാസര്‍കോട് റൂട്ടിലോടുന്ന ബസിലെ കണ്ടക്ടര്‍ക്കും തിരുവനന്തപുരം സ്വദേശിയായ കണ്ടക്ടര്‍ക്കും കൊവിഡ് സ്ഥിരീകരണം വന്നു. സമൂഹവ്യാപനം സാധ്യത കണക്കിലെടുത്ത് ഡിപ്പോയിലെ 400 ഓളം ജീവനക്കാരെ ഇനിയുള്ള ദിവസങ്ങളില്‍ ആന്‍റിജന്‍ പരിശോധനക്ക് വിധേയമാക്കും. ഡിപ്പോ ഉള്‍പ്പെടുന്ന കാസർകോട് നഗരസഭയിലെ വാര്‍ഡ് കണ്ടെയ്‌ൻമെന്‍റ് സോണായും പ്രഖ്യാപിച്ചു.