കേരളം

kerala

ETV Bharat / state

ക്ഷേത്രത്തില്‍ കവര്‍ച്ച; 18 പവന്‍ സ്വര്‍ണം മോഷണം പോയി - ക്ഷേത്രത്തില്‍ കവര്‍ച്ച

വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന സ്വര്‍ണ്ണകിരീടം, കാശിമാല ഉള്‍പ്പടെ 18 പവന്‍റെ സ്വര്‍ണ്ണാഭരണങ്ങളും ഓട്ടുരുപ്പടികളും പണവും കവര്‍ച്ച ചെയ്തു

ക്ഷേത്രത്തില്‍ കവര്‍ച്ച  kasarkodu temple robbery
ക്ഷേത്രത്തില്‍ കവര്‍ച്ച; 18 പവന്‍ സ്വര്‍ണം മോഷണം പോയി

By

Published : Jan 14, 2020, 4:26 PM IST

Updated : Jan 14, 2020, 4:58 PM IST

കാസര്‍കോട്: നീലേശ്വരം തീര്‍ത്ഥങ്കര കടിഞ്ഞത്തൂര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ കവര്‍ച്ച. വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന സ്വര്‍ണ്ണകിരീടം, കാശിമാല ഉള്‍പ്പടെ 18 പവന്‍റെ സ്വര്‍ണ്ണ ആഭരണങ്ങളും ഓട്ടുരുപ്പടികളും പണവും കവര്‍ച്ച ചെയ്തു. ക്ഷേത്രത്തിലെ ഭണ്ഡാരം സമീപത്തെ വളപ്പില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ക്ഷേത്രത്തിന്‍റെ പിന്‍ഭാഗത്തെ ഓടിളക്കിയാണ് മോഷ്ടാക്കള്‍ അകത്ത് കടന്നത് . ചൊവ്വാഴ്ച്ച പുലര്‍ച്ചെ നട തുറക്കാനെത്തിയ ശാന്തിക്കാരനാണ് മോഷണ വിവരം അറിഞ്ഞത്. നീലേശ്വരം പൊലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ക്ഷേത്രത്തില്‍ കവര്‍ച്ച; 18 പവന്‍ സ്വര്‍ണം മോഷണം പോയി
Last Updated : Jan 14, 2020, 4:58 PM IST

ABOUT THE AUTHOR

...view details