കേരളം

kerala

ETV Bharat / state

കാസർകോട് ഇളവുകൾ ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കർശന നടപടിയെടുക്കും - kasarkodu

പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സ്ഥലങ്ങളിലെ 100 മീറ്റർ ചുറ്റളവ് കണ്ടയിൻമെന്‍റ് സോണുകളാക്കും.

covid  കാസർകോട്  കൊവിഡ് 19  ജില്ലാ ഭരണകൂടം  kasarkodu  covid action
കാസർകോട്;ഇളവുകൾ ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ ജില്ലാ ഭരണകൂടം

By

Published : Jun 13, 2020, 6:17 PM IST

കാസർകോട്:കാസർകോട് കൊവിഡ് പടരുന്ന സാഹചര്യത്തിൽ ഇളവുകൾ ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ ജില്ലാ ഭരണകൂടം. പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സ്ഥലങ്ങളിലെ 100 മീറ്റർ ചുറ്റളവ് കണ്ടയിൻമെന്‍റ് സോണുകളാക്കും. ഇവിടങ്ങളിൽ ഇളവുകൾ ബാധകമായിരിക്കില്ല.

അവശ്യ വസ്തുക്കൾ വിൽപ്പന നടത്തുന്ന കടകൾക്ക് രാവിലെ 11 മുതൽ വൈകിട്ട് അഞ്ച് വരെയായിരിക്കും പ്രവർത്തനാനുമതി. കൊവിഡ് സ്ഥിരീകരിച്ചാൽ സാമ്പിൾ എടുത്ത ദിവസം മുതൽ 14 ദിവസത്തേക്ക് ആ വാർഡ് കണ്ടയിൻമെന്‍റ് സോണിൽ ആയിരിക്കും. ഇതിനിടയിൽ നെഗറ്റീവ് ആയാലും ഇളവ് ഉണ്ടാകില്ല. ജില്ലയിൽ സ്ഥാപനങ്ങളിലെ ക്വാറന്‍റൈൻ പൂർണമായും ഒഴിവാക്കി. റൂം ക്വാറന്‍റൈൻ നിർദ്ദേശിച്ചവരിൽ വീടുകളിൽ സൗകര്യമില്ലാത്തവർക്ക് മാത്രമേ സർക്കാർ ക്വാറന്‍റൈന്‍ അനുവദിക്കൂ.

പൊതു ഇടങ്ങളിൽ 65 വയസിന് മുകളിൽ ഉള്ളവരെയും 10 വയസിന് താഴെയുള്ള കുട്ടികളെയും അനുവദിക്കില്ല. നിയമം ലംഘിക്കുന്ന 65 വയസിന് മുകളിലുള്ളവർക്കെതിരെയും കുട്ടികൾ വന്നാൽ അവരുടെ മാതാപിതാക്കൾക്കെതിരെയും കേസെടുക്കാനും ജില്ലാതല കോർ കമ്മിറ്റി നിർദേശം നൽകി.

ABOUT THE AUTHOR

...view details