കാസർകോട് 299 പേർക്ക് കൂടി കൊവിഡ് - കൊവിഡ് 19
വിവിധ ചികിത്സ കേന്ദ്രങ്ങളിൽ നിന്നും 163 പേർ രോഗ മുക്തരായി
![കാസർകോട് 299 പേർക്ക് കൂടി കൊവിഡ് covid covid 19 corona kasarkod covid updates of kasarkode കാസർകോട് കൊവിഡ് 19 കൊറോണ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8999873-513-8999873-1601476787088.jpg)
കാസർകോട്: സമ്പർക്കത്തിലൂടെ 299 പേരടക്കം ജില്ലയിൽ 321 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 11 പേരും വിദേശത്ത് നിന്നെത്തിയ 11 പേരും രോഗ ബാധിതരായി. വിവിധ ചികിത്സ കേന്ദ്രങ്ങളിൽ നിന്നും 163 പേർ രോഗ മുക്തരായി. നിലവിൽ 2763 പേരാണ് ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇവരിൽ 1397 പേർ വീടുകളിലാണ് കഴിയുന്നത്. വീടുകളിലും സ്ഥാപനങ്ങളിലുമായി ജില്ലയിൽ 4412 പേരാണ് നിരീക്ഷണത്തിലുള്ളത്. പുതുതായി 310 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്‍റിനൽ സർവ്വേ അടക്കം 2810 പേരുടെ സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. 417 പേരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്. 291 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി.