കാസർകോട്: കൊവിഡ് വാക്‌സിന്‍ വിതരണത്തിനായി ഒരുങ്ങി ജില്ല. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഒമ്പത് കേന്ദ്രങ്ങളില്‍ കൊവിഡ് വാക്‌സിന്‍ നല്‍കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. രാംദാസ് എ.വി അറിയിച്ചു. കാസര്‍കോട് ഗവൺമെന്‍റ് മെഡിക്കല്‍ കോളജ്, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, കാസര്‍കോട് ജനറല്‍ ആശുപത്രി, നീലേശ്വരം, പനത്തടി, മംഗല്‍പ്പാടി, ബേഡഡുക്ക താലൂക്ക് ആശുപത്രികള്‍, പെരിയ സിഎച്ച്സി, എണ്ണപ്പാറ കുടുംബാരോഗ്യ കേന്ദ്രം എന്നിവയാണ് ഒന്നാം ഘട്ടത്തിലെ കൊവിഡ് വാക്സിനേഷന്‍ കേന്ദ്രങ്ങള്‍.
കൊവിഡ് വാക്‌സിൻ വിതരണത്തിനൊരുങ്ങി കാസർകോട് - കാസർകോട് കൊവിഡ് വാക്സിനേഷൻ വാർത്തകൾ
രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെയാണ് വാക്‌സിന്‍ വിതരണം
രണ്ടാം ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുന്നതിനായി ഈ ഒമ്പത് കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ ജില്ലയില്‍ 58 കേന്ദ്രങ്ങളും മൂന്നാം ഘട്ടത്തില്‍ പൊതുജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനായി ജില്ലയില്‍ 329 കേന്ദ്രങ്ങളും കണ്ടത്തിയിട്ടുണ്ട്. ജില്ലയില്‍ ആദ്യ ഘട്ടത്തില്‍ നല്‍കുന്നതിനുള്ള വാക്‌സിനും ലഭ്യമായിട്ടുണ്ട്.
ഓരോ കേന്ദ്രങ്ങളിലും 4 വാക്‌സിനേഷന്‍ ഓഫീസര്‍മാരും 3 വാക്‌സിനേറ്റര്‍മാരും ഉണ്ടാകും. കൂടാതെ രണ്ട് ഷിഫ്റ്റുകളിലായി രണ്ട് ഡോക്‌ടര്‍മാരെയും നിയമിച്ചിട്ടുണ്ട്. രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെയാണ് വാക്‌സിന്‍ വിതരണം. ജില്ലയിലെ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന് ജില്ലാതല ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കിയതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.