കാസർകോട്: സമ്പർക്കത്തിലൂടെ 141 പേരടക്കം ജില്ലയിൽ 145 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതര സംസ്ഥാനത്ത് നിന്നും എത്തിയ മൂന്ന് പേരും വിദേശത്ത് നിന്നും വന്ന ഒരാളും രോഗ ബാധിതരായി. വിവിധ ചികിത്സ കേന്ദ്രങ്ങളിൽ നിന്നും 409 പേർ രോഗമുക്തരായി. നിലവിൽ 2,841 പേരാണ് രോഗ ബാധിതരായി ചികിത്സയിലുള്ളത്.
കാസർകോട് 145 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു - രോഗ മുക്തി
നിലവിൽ 2,841 പേരാണ് രോഗ ബാധിതരായി ചികിത്സയിലുള്ളത്
അജാനൂർ സ്വാദേശികളായ നാല് പേർ, ബളാൽ (9), ബേഡകം (15), ചെമ്മനാട് (10), ചെങ്കള (6), ചെറുവത്തൂർ (4), കള്ളാർ (2), കാഞ്ഞങ്ങാട് (3), കാറഡുക്ക (3), കാസർകോട് (23), കയ്യൂർ ചീമേനി (1), കിനാനൂർ കരിന്തളം (1), കോടോം ബേളൂർ (4), കുമ്പള (1), കുറ്റിക്കോൽ (2), മധൂർ (2), മടിക്കൈ (2), മങ്കല്പടി (6), മീഞ്ച (1), മൊഗ്രാൽ (3), മുളിയാർ (10), നീലേശ്വരം (5), പടന്ന (4), പള്ളിക്കര (2), പനത്തടി (4), പിലിക്കോട് (5), പുല്ലൂർ പെരിയ (1), പുത്തിഗെ (2), തൃക്കരിപ്പൂർ (4), ഉദുമ (5), ഇങ്ങനെയാണ് രോഗ ബാധിതരായവരുടെ കണക്ക്.
നിലവിൽ ജില്ലയിൽ 4535 പേരാണ് നിരീക്ഷണത്തിലുള്ളത്. പുതുതായി 204 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്‍റിനൽ സർവ്വേ അടക്കം 1,957 പേരുടെ സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. 290 പേരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്. 275 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി.