കേരളം

kerala

ETV Bharat / state

കാസർകോഡ് ഇരട്ട കൊലപാതകം: പീതാംബരനെ ഇന്ന് കോടതിയിൽ ഹാജരാക്കും - കോടതിയിൽ ഹാജരാക്കും

കസ്റ്റഡിയിലുള്ള മറ്റ് ആറുപേരുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. കൃത്യത്തിൽ പങ്കുള്ള മൂന്ന് പേരുടെ അറസ്റ്റും ഇന്നുണ്ടായേക്കും.

കാസർഗോഡ് ഇരട്ട കൊലപാതകം; സൂത്രധാരൻ പീതാംബരനെ ഇന്ന് കോടതിയിൽ ഹാജരാക്കും

By

Published : Feb 20, 2019, 12:16 PM IST

കാസർകോഡ് ഇരട്ടക്കൊലപാതക കേസിൽ അറസ്റ്റിലായ സിപിഎം ലോക്കൽ കമ്മിറ്റി മുൻ അംഗം എ. പീതാംബരനെ ഇന്ന് കോടതിയിൽ ഹാജരാക്കും. കൃത്യം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷമാകും കാഞ്ഞങ്ങാട് മജിസ്ട്രേറ്റ് കോടതിയിൽ ഇയാളെ ഹാജരാക്കുക. ഇന്നലെ രാത്രിയാണ് പീതാംബരനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊലപാതക ശേഷം ഒളിവിൽ പോയ പീതാംബരനെ കാസർകോട്-കർണാടക അതിർത്തിപ്രദേശത്ത് നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

അതേസമയം, പീതാംബരനെ സിപിഎം പാര്‍ട്ടിയില്‍ നിന്ന് പീതാംബരനെ പുറത്താക്കി. പാർട്ടി നേതൃത്വത്തിന് ഈ കൊലപാതകത്തെക്കുറിച്ച് അറിവുകളില്ലെന്നും പ്രാദേശിക പ്രശ്നങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്നുംപാർട്ടി ജില്ലാ നേതൃത്വം വ്യക്തമാക്കി. ഉദുമ എംഎൽഎ കെ. കുഞ്ഞിരാമനാണ് പീതാംബരനെ പുറത്താക്കിയെന്ന വിവരം അറിയിച്ചത്. സംഭവത്തിൽ പാ‍ർട്ടി തലത്തിലും അന്വേഷണം ഉണ്ടാകുമെന്ന് കെ കുഞ്ഞിരാമൻ അറിയിച്ചു.

പീതാംബരനെ ആക്രമിച്ചെന്ന കേസിൽ പ്രതികളായിരുന്നു കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത്‍ലാലും. കൃപേഷുൾപ്പടെയുള്ളവരെ ക്യാംപസിൽ വച്ച് ആക്രമിച്ചതുമായി ബന്ധപ്പെട്ട് കോൺഗ്രസ്-സിപിഎം പ്രവർ‍ത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതിലാണ് പീതാംബരന്‍റെ കൈക്ക് പരിക്കേറ്റത്. ഇതിലെ വൈരാഗ്യമാണ് കൊലപാതകത്തിന്പിന്നിലെന്നാണ് റിപ്പോട്ടുകൾ.

നിലവിൽ കേസുമായി ബന്ധപ്പെട്ട് ഏഴ് പേരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. സംഘർഷത്തിലെ വൈരം മൂലം കണ്ണൂരിലെ ഒരു സംഘത്തിന്ക്വട്ടേഷൻ നൽകിയാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്‍റെ നിഗമനം. സ്ഥലത്ത് എത്തിയ കണ്ണൂർ രജിസ്ട്രേഷനിലുള്ള ഒരു ജീപ്പ് കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. സ്ഥലത്ത് നിന്ന് കിട്ടിയ മൂന്ന് മൊബൈൽ ഫോണുകളിൽ ഒന്ന് പ്രതികളിൽ ഒരാളുടേതാണെന്നാണ് പൊലീസ് നിഗമനം. സ്ഥലത്ത് നിന്ന് പ്രതികളുടേതെന്ന് കരുതുന്ന വിരലടയാളവും പൊലീസിന് കിട്ടിയിട്ടുണ്ട്.

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഇന്ന് രാവിലെ കൃപേഷിന്‍റെയും ശരത്‍ ലാലിന്‍റെയും വീടുകൾ സന്ദർശിക്കും. അതെസമയം, അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മറ്റി ഇന്ന് കലക്ട്രേറ്റിൽ ഉപവാസമിരിക്കും. കെപിസിസി വർക്കിംഗ് പ്രസിഡന്‍റ് കെ സുധാകരൻ ഉപവാസത്തിൽ പങ്കെടുക്കും.

ABOUT THE AUTHOR

...view details