കാസർകോട്: രാത്രികാലങ്ങളില്‍ ഉറക്കമൊഴിച്ച് വാഹനമോടിക്കുന്നവർക്ക് ഉണർവേകാനായി സംസ്ഥാനത്ത് കട്ടന്‍ ചായയും കട്ടന്‍ കാപ്പിയും പദ്ധതിക്ക് തുടക്കമായി.ആദ്യമായി കാസർകോടാണ് പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്. ദേശീയപാതയില്‍ വിദ്യനഗറിലാണ് പദ്ധതി ഒരുക്കിയിരിക്കുന്നത്.
രാത്രിയാത്രകളിലെ അപകടം ഒഴിവാക്കാൻ ഇനി കട്ടൻ അടിക്കാം; പുതിയ പദ്ധതിക്ക് കാസർകോട് തുടക്കം - new venture to avoid midnight accidents
ഉറക്കമൊഴിച്ച് വാഹനമോടിക്കുന്നവർക്ക് ഉണര്‍വേകാനായി ദേശീയപാതയില്‍ വിദ്യനഗറിലാണ് പദ്ധതി ഒരുക്കിയിരിക്കുന്നത്.
സൗജന്യമായാണ് കട്ടന്‍ചായയും കട്ടന്‍ കാപ്പിയും നല്‍കുന്നത്. ജില്ല പ്രിന്‍റിങ് ആന്‍ഡ് പബ്ലിഷിങ് സഹകരണ സൊസൈറ്റിയാണ് സംസ്ഥാനത്തുതന്നെ ആദ്യമായി ഇത്തരമൊരു പദ്ധതിക്ക് തുടക്കം കുറിച്ചത്. ചായ, കാപ്പി വിതരണത്തിന്‍റെ ഉദ്ഘാടനം ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍വഹിച്ചു. സംസ്ഥാനത്താകെ പദ്ധതി വ്യാപിപ്പിക്കാനായി നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
സഹകരണ സംഘങ്ങളെയും വ്യാപാരി, സാംസ്‌കാരിക സംഘടനകളെയും കൂട്ടിയോജിപ്പിച്ച് ജില്ലയില്‍ ആകമാനം പദ്ധതി വ്യാപിപ്പിക്കണമെന്ന് മന്ത്രി ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ഇതിന്‍റെ ദൈനംദിന നടത്തിപ്പ് കുടുംബശ്രീയെ ഏല്‍പ്പിക്കുന്ന കാര്യം ആലോചനയിലാണെന്നും മന്ത്രി പറഞ്ഞു.