കാസർകോട്: ജില്ലയിൽ ആശങ്കയായി തീരമേഖലയിലെ കൊവിഡ് വ്യാപനം. 24 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. കോട്ടിക്കുളത്ത് മത്സ്യ വിൽപനക്കാരായ സ്ത്രീകൾ ഉൾപ്പെടെ ഒമ്പത് പേർക്കാണ് രോഗം. തീരമേഖലയിൽ സമ്പർക്ക രോഗികൾ വർധിക്കുന്നതിനാൽ പ്രത്യേക ആക്ഷൻ പ്ലാൻ നടപ്പിലാക്കാനാണ് ആരോഗ്യവകുപ്പിന്‍റെ തീരുമാനം.
കാസർകോട് തീരമേഖലയിലും കൊവിഡ് വ്യാപനം - കാസർകോട് കൊവിഡ്
തൃക്കരിപ്പൂർ പഞ്ചായത്തിൽ ലോക്ക് ഡൗൺ. ഒരാഴ്‌ചത്തേക്കാണ് നിയന്ത്രണങ്ങൾ

Covid
രോഗ വ്യാപന ആശങ്കയിൽ തൃക്കരിപ്പൂർ പഞ്ചായത്ത് ലോക്ക് ഡൗണിലാണ്. ഒരാഴ്‌ചത്തേക്കാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും രോഗവ്യാപനം രൂക്ഷമാകുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.