കാസർകോട്: കാസർകോട് മെഡിക്കൽ കോളജിൽ പകുതി തസ്‌തികകളിൽ ഉടൻ നിയമനം നടത്തുമെന്ന് ആരോഗ്യ വകുപ്പ്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് നടപടി. കാസർകോട് മെഡിക്കൽ കോളജിൽ 273 തസ്‌തികകൾക്ക് മന്ത്രിസഭാ യോഗം അനുമതി നൽകിയതായും ആരോഗ്യ മന്ത്രി കെ.കെ ശൈലജ അറിയിച്ചു.
കാസർകോട് മെഡിക്കൽ കോളജിൽ നിയമനം ഉടൻ - kasargod medical college
കാസർകോട് കൊവിഡ് രോഗികൾ വർധിച്ച സാഹചര്യത്തിൽ മെഡിക്കൽ കോളജിൽ 273 തസ്‌തികകൾ സൃഷ്‌ടിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം.
കാസർകോട്
കാസർകോട് കൊവിഡ് രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തിലാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു. 91 ഡോക്‌ടർമാരും 182 അനധ്യാപക ജീവനക്കാരുമാണ് മെഡിക്കൽ കോളജിൽ ഉണ്ടാവുക. കൊവിഡ് രോഗികളുടെ എണ്ണം കൂടിയതോടെ കാസർകോട് മെഡിക്കൽ കോളജിന്‍റെ അക്കാദമിക് ബ്ലോക്കിൽ കൊവിഡ് ആശുപത്രി പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.