കാസർകോട്: അന്തർ സംസ്ഥാന യാത്രകൾക്ക് ഇളവ് അനുവദിച്ച സാഹചര്യത്തില്‍ കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയില്‍ നിന്നും കാസർകോട് ജില്ലയിലേക്ക് വരുന്ന സ്ഥിരം യാത്രകാർക്ക് പാസ് അനുവദിക്കുന്നതിന് നടപടികൾ ആരംഭിക്കുമെന്ന് ജില്ലാ കലക്ടർ ഡോ.ഡി സജിത് ബാബു അറിയിച്ചു. ജില്ലയിലേക്ക് യാത്ര ചെയ്യേണ്ടവർ കൊവിഡ് 19 ജാഗ്രത പോര്‍ട്ടലില്‍ എമര്‍ജന്‍സി വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്യണം. കാരണം വ്യക്തമാക്കേണ്ട കോളത്തില്‍ ഇന്‍റർ സ്റ്റേറ്റ് ട്രാവല്‍ ഓണ്‍ ഡെയ്‌ലി ബേസിസ് എന്നും നല്‍കണം. ഓണ്‍ലൈന്‍ അപേക്ഷ ലഭിച്ച് ഒരു മണിക്കൂറിനകം എഡിഎം അല്ലെങ്കില്‍ സബ് കലക്ടര്‍ പാസ് അനുവദിക്കും. പാസിന് 28 ദിവസത്തെ സാധുതയുണ്ടാകും.
അന്തർ സംസ്ഥാന യാത്ര; സ്ഥിരം യാത്രക്കാര്‍ക്ക് പാസ് അനുവദിക്കുമെന്ന് കാസര്‍കോട് ജില്ലാ കലക്ടര്‍
ജില്ലയിലേക്ക് യാത്ര ചെയ്യേണ്ടവർ കൊവിഡ് 19 ജാഗ്രത പോര്‍ട്ടലില്‍ എമര്‍ജന്‍സി വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്യണം. കാരണം വ്യക്തമാക്കേണ്ട കോളത്തില്‍ ഇന്‍റർ സ്റ്റേറ്റ് ട്രാവല്‍ ഓണ്‍ ഡെയ്‌ലി ബേസിസ് എന്നും നല്‍കണം
പാസ് അനുവദിക്കുന്നത് അനുസരിച്ച് മഞ്ചേശ്വരം തഹസില്‍ദാര്‍ അതിര്‍ത്തി ചെക്‌പോസ്റ്റില്‍ സൂക്ഷിക്കുന്ന രജിസ്റ്ററില്‍ വിവരങ്ങള്‍ രേഖപ്പെടുത്തും. യാത്രക്കാരനെ ചെക്‌പോസ്റ്റില്‍ ആരോഗ്യ പരിശോധനയ്ക്കും വിധേയമാക്കും. ഈ നടപടിക്രമങ്ങള്‍ ജില്ലയില്‍ നിന്നും ദക്ഷിണ കന്നഡ ജില്ലയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കും പൊതുവായി ബാധകമാണ്. ജില്ലയിലേക്ക് പ്രവേശിക്കുന്നതും തിരിച്ച് പോകുന്നതും രജിസ്റ്ററില്‍ രേഖപ്പെടുത്തുമെന്നും മറ്റൊരു ഉത്തരവ് ഉണ്ടാവുന്നത് വരെ ഇത് തുടരുമെന്നും ജില്ലാ കലക്ടർ ഡോ.ഡി സജിത് ബാബു അറിയിച്ചു.