കാസര്‍കോട് രണ്ട് പേര്‍ക്ക് കൂടി കൊവിഡ് - കാസര്‍കോട് വാര്‍ത്തകള്‍
ജില്ലയില്‍ വൈറസ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 111 ആയി
കാസർകോട്: ജില്ലയില്‍ രണ്ട് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇരുവരും മഹാരാഷ്ട്രയില്‍ നിന്നും എത്തിയവരാണ്. മെയ് 31ന് ബസിലെത്തിയ 49 വയസുള്ള കുമ്പള പഞ്ചായത്ത് സ്വദേശി, ജൂണ്‍ ആറിന് ട്രെയിൻ മാര്‍ഗം വന്ന 65 വയസുള്ള പള്ളിക്കര പഞ്ചായത്ത് സ്വദേശി എന്നിവര്‍ക്കാണ് ചൊവ്വാഴ്‌ച കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 111 ആയി. വീടുകളിലും ആശുപത്രികളിലുമായി ജില്ലയിലെ 3751 പേരാണ് ആകെ നിരീക്ഷണത്തിലുള്ളത്. ഇന്ന് 267 സാമ്പിളുകൾ അയച്ചു. 533 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. ഇന്ന് 225 പേർ നീരിക്ഷണ കാലയളവ് പൂർത്തീകരിച്ചു.