കേരളം

kerala

ETV Bharat / state

കൊവിഡ് അവലോകന യേഗത്തില്‍ പങ്കെടുക്കാതെ പ്രതിപക്ഷം - kasargode covid meet

രാജ് മോഹൻ ഉണ്ണിത്താൻ എംപിയും എംഎൽഎമാരായ എം.സി ഖമറുദീൻ എന്നിവർ റവന്യൂ മന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ നിന്നും വിട്ടു നിന്നു.

കാസർകോട് കൊവിഡ് വാർത്ത  കേരള കൊവിഡ് വാർത്ത  കൊവിഡ് പ്രതിരോധ പ്രവർത്തനം കാസർകോട്  മന്ത്രി ഇ.ചന്ദ്രശേഖരൻ പ്രസ്താവന  kasargode covid updates  kerala covid news updates  kasargode covid meet  opposition leaders boycott
കാസർകോട് കൊവിഡ് അവലോകന യേഗത്തില്‍ പങ്കെടുക്കാതെ പ്രതിപക്ഷം

By

Published : Jun 6, 2020, 12:56 PM IST

കാസർകോട്:കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താനായി വിളിച്ചു ചേർത്ത സർവകക്ഷി അവലോകന യോഗങ്ങളിൽ പങ്കെടുക്കാതെ പ്രതിപക്ഷ പാർട്ടി നേതാക്കളും ജനപ്രതിനിധികളും. രാജ് മോഹൻ ഉണ്ണിത്താൻ എംപിയും എംഎൽഎമാരായ എം.സി ഖമറുദീൻ എന്നിവർ റവന്യൂ മന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ നിന്നും വിട്ടു നിന്നു. സംസ്ഥാന തലത്തിൽ നടന്ന സർവകക്ഷി യോഗത്തിന് പിന്നാലെയാണ് കാസർകോടും യോഗം ചേർന്നത്. എല്ലാവരും സഹകരണം ഉറപ്പ് നൽകിയിരുന്നുവെന്നും ജില്ലകളിലും അത് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും യോഗത്തിന് ശേഷം മന്ത്രി ഇ.ചന്ദ്രശേഖരൻ പറഞ്ഞു.

കാസർകോട് കൊവിഡ് അവലോകന യേഗത്തില്‍ പങ്കെടുക്കാതെ പ്രതിപക്ഷം

ദക്ഷിണ കന്നഡ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് ദിവസവും ഉള്ള യാത്രക്ക് അനുമതിയായി. ജാഗ്രതാ നിർദേശങ്ങൾ പാലിക്കുന്നതിൽ വിട്ടു വീഴ്ചയുണ്ടാവരുതെന്നും മന്ത്രി പറഞ്ഞു. ഇനി മുതൽ ആഴ്‌ചയില്‍ ഒരിക്കല്‍ എംഎൽഎമാരും, എംപിയും, നഗരസഭാ അധ്യക്ഷന്മാർ എന്നിവർ പങ്കെടുത്ത് കൊണ്ട് അവലോകന യോഗങ്ങൾ ചേരാനും തീരുമാനമായി.

അതേസമയം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലുള്ള ജില്ലാ കലക്‌ടറുടെ നിലപാടുകളിൽ പ്രതിഷേധിച്ചാണ് പ്രതിപക്ഷ പാർട്ടി പ്രതിനിധികളും ജനപ്രതിനിധികളും യോഗത്തിൽ പങ്കെടുക്കാത്തത് എന്നാണ് സൂചന.

ABOUT THE AUTHOR

...view details