കേരളം

kerala

ETV Bharat / state

വൈറസ്‌ ജന്യ രോഗ പരിശോധനക്കായി കാസര്‍കോട്ടെ കേന്ദ്രസര്‍വ്വകലാശാല ഒരുങ്ങുന്നു - വൈറസ്‌ജന്യ രോഗ പരിശോധന

വൈറസ് ജന്യ രോഗങ്ങളുടെ പരിശോധനക്ക് കേന്ദ്രസര്‍വകലാശാല തയ്യാറെടുക്കുന്നു. കൊവിഡ് കാലത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഭാവിയിലും തുടരാന്‍ പരിശോധനയ്ക്കും ഗവേഷണത്തിനുമായി സ്ഥിരം സംവിധാനം ഒരുക്കാനാണ് നീക്കം

central university  Kasargode Central University is preparing for a virus-free disease test  Kasargode Central University  virus-free disease test  വൈറസ്‌ജന്യ രോഗ പരിശോധനക്കായി കാസര്‍കോട്ടെ കേന്ദ്രസര്‍വ്വകലാശാല ഒരുങ്ങുന്നു  വൈറസ്‌ജന്യ രോഗ പരിശോധന  കാസര്‍കോട്ടെ കേന്ദ്രസര്‍വ്വകലാശാല
വൈറസ്‌ജന്യ രോഗ പരിശോധനക്കായി കാസര്‍കോട്ടെ കേന്ദ്രസര്‍വ്വകലാശാല ഒരുങ്ങുന്നു

By

Published : Jan 4, 2021, 3:31 PM IST

കാസര്‍കോട്: വൈറസ് ജന്യ രോഗങ്ങളുടെ പരിശോധനക്ക് കേന്ദ്രസര്‍വകലാശാല തയ്യാറെടുക്കുന്നു. കൊവിഡ് കാലത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഭാവിയിലും തുടരാന്‍ പരിശോധനയ്ക്കും ഗവേഷണത്തിനുമായി സ്ഥിരം സംവിധാനം ഒരുക്കാനാണ് തീരുമാനം. സംസ്ഥാന ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് സംയുക്തമായാണ് പദ്ധതി ആരംഭിക്കുന്നത്. ഇതിനായി പ്രധാന ക്യാംപസില്‍നിന്ന് മാറിയുള്ള പെരിയ-തണ്ണോട്ട് റോഡിലുള്ള കെട്ടിടം സര്‍വ്വകലാശാല വിട്ടുനല്‍കും. സാങ്കേതിക സംവിധാനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുക്കും. 1.6 കോടി രൂപ ഇതിനായി അനുവദിക്കും.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ വൈറസ് രോഗങ്ങളുടെ ഉന്നത ഗവേഷണ കേന്ദ്രമായി ഉയര്‍ത്തുന്നതിന് സര്‍വ്വകലാശാല തത്വത്തില്‍ അംഗീകാരം നല്‍കി. ഒരു മാസത്തിനുള്ളില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊവിഡ് മഹാമാരിക്കെതിരെ സര്‍വ്വകലാശാലയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പ്രശംസിക്കപ്പെട്ടിരുന്നു. ഇതുവരെ അരലക്ഷത്തോളം സാമ്പികളുകള്‍ സര്‍വ്വകലാശാലയില്‍ പരിശോധിച്ചു. നിലവിലെ കൊവിഡ് പരിശോധനാ കേന്ദ്രവും പുതിയ കെട്ടിടത്തിലേക്ക് മാറ്റും. വൈസ് ചാന്‍സലര്‍ പ്രൊഫ.എച്ച്.വെങ്കടേശ്വര്‍ലുവിന്‍റെ നേതൃത്വത്തില്‍ കെട്ടിടം സന്ദര്‍ശിച്ച് ഒരുക്കങ്ങള്‍ വിലയിരുത്തി.

വൈറസ് ജന്യ രോഗങ്ങളുടെ പരിശോധനയ്ക്കും ഗവേഷണത്തിനുമായി സ്ഥിരം സംവിധാനം വരുന്നത് കാസര്‍കോട് ജില്ലയുടെ ആരോഗ്യമേഖലയെ ശക്തിപ്പെടുത്തുമെന്നാണ് പ്രതീക്ഷ. വൈറസ് ജന്യ രോഗങ്ങള്‍ വര്‍ദ്ധിക്കുന്ന കേരളത്തില്‍ ഇവ ഉടനടി കണ്ടെത്താനും നിയന്ത്രിക്കാനും ഇതോടെ സാധിക്കും. മരുന്നുകളെക്കുറിച്ചും വാക്‌സിന്‍ സംബന്ധിച്ചും ഗവേഷണം നടത്തുന്നതിനും പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനും കഴിയും. ജില്ലയിലെ ഡോക്ടര്‍മാരുടെ സേവനവും ഇതിനായി പ്രയോജനപ്പെടുത്തും.

ABOUT THE AUTHOR

...view details