കാസർകോട്:നൂറ്റാണ്ടിലെ മനോഹരമായ ആകാശവിസ്മയത്തിന് സാക്ഷ്യം വഹിച്ച് കാസർകോട്. ചെറുവത്തൂർ കുട്ടമത്ത് ഹയർ സെക്കൻഡറി മൈതാനത്താണ് വലയഗ്രഹണത്തിന്‍റെ പൂർണത ദൃശ്യമായത്. വലയഗ്രഹണം ഏറെ വ്യക്തതയോടെ ദ്യശ്യമാകുന്ന ലോകത്തിലെ മൂന്ന് സ്ഥലങ്ങളിലൊന്നാണ് ചെറുവത്തൂർ. തടസങ്ങളേതുമില്ലാതെ ആകാശവിസ്മയം ദൃശ്യമായപ്പോള്‍ ആയിരങ്ങൾ അതിന് സാക്ഷിയായി. രാവിലെ 8.05 ഓടെയായിരുന്നു ഗ്രഹണത്തിന്‍റെ തുടക്കം. 9.24ന് ചന്ദ്രൻ പൂർണമായും സൂര്യനെ മറച്ചതോടെ നേർത്ത വരയിൽ വൃത്താകൃതിയിലേക് (റിങ് ഓഫ് ഫയർ ) സൂര്യൻ മാറി.
കാസര്‍കോട് ചെറുവത്തൂരില്‍ വലയ ഗ്രഹണം പൂർണ്ണമായും ദൃശ്യമായി
സൂര്യഗ്രഹണം പുര്‍ണമായും ദൃശ്യമായ ലോകത്തിലെ മൂന്നാമത്തെ സ്ഥലമാണ് ചെറുവത്തൂര്‍. ഒമാൻ, സിംഗപ്പൂർ എന്നിവിടങ്ങളിലും പൂർണ വലയഗ്രഹണം ദൃശ്യമായി. 11 മണി വരെ മൂന്ന് മണിക്കൂർ സമയമായിരുന്നു ഗ്രഹണം
കാണാനെത്തിയവർക്ക് പൂർണ വലയഗ്രഹണം നവ്യാനുഭവമായി. ഗ്രഹണം ദര്‍ശിക്കാനായത് പാഠഭാഗങ്ങൾക്കപ്പുറം പ്രായോഗികമായ അറിവുകള്‍ക്ക് ഗുണം ചെയ്തതായി വിദ്യാർഥികൾ പറഞ്ഞു. 11 മണി വരെ മൂന്ന് മണിക്കൂർ സമയമായിരുന്നു ഗ്രഹണം. സ്പേസ് ഇന്ത്യയുടെ സഹകരണത്തോടെ വലയ ഗ്രഹണക്കാഴ്ചകൾക്ക് ചെറുവത്തൂരിൽ വിപുലമായ സൗകര്യങ്ങളൊരുക്കിയിരുന്നു.
ഗ്രഹണം കാണാനുള്ള കണ്ണടകൾ ലഭിക്കാത്തവർക്കായി തത്സമയം പ്രത്യേക സ്ക്രീനിലും ഗ്രഹണ ദൃശ്യങ്ങൾ കാണിച്ചു. ഗ്രഹണ സമയത്ത് ഭക്ഷണം കഴിക്കരുതെന്ന അന്ധവിശ്വാസങ്ങൾ പൊളിച്ചെഴുതുന്നതിനും ഈ ദിനം സാക്ഷിയായി. ജില്ലാ കലക്ടർ ഡോ. ഡി.സജിത് ബാബുവിന്‍റെ നേതൃത്വത്തിൽ ഗ്രഹണ സമയത്ത് പ്രഭാത ഭക്ഷണം വിളമ്പി. ചെറുവത്തൂരിന് പുറമെ ഒമാൻ, സിംഗപ്പൂർ എന്നിവിടങ്ങളിലാണ് പൂർണ വലയഗ്രഹണം ദൃശ്യമായത്. സംസ്ഥാനത്തിന് പുറത്ത് നിന്നും വലയഗ്രഹണം കാണാനായി നിരവധിയാളുകള്‍ ചെറുവത്തൂരിൽ എത്തിയിരുന്നു.