കാസര്‍കോട്:കാസര്‍കോട്ടെ ജലക്ഷാമം പരിഹരിക്കാന്‍ ഊര്‍ജിത പദ്ധതിയുമായി ജില്ലാ ഭരണകൂടം. മന്ത്രി ഇ. ചന്ദ്രശേഖരന്‍ പള്ളം അഭിവൃദ്ധിപ്പെടുത്തല്‍ പദ്ധതിയുടെ പ്രവര്‍ത്തി ഉദ്‌ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു. അഞ്ച് കോടി ലിറ്റര്‍ സംഭരണശേഷിയുള്ള പുത്തിഗെ അനോടി പള്ളത്തെ ജലസംഭരണി അഭിവൃദ്ധിപ്പെടുത്തി ജലക്ഷാമത്തിന് പരിഹാരം കാണാനാണ് ലക്ഷ്യമിടുന്നത്. കാസര്‍കോട് പ്രവര്‍ത്തിക്കുന്ന ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് സാമൂഹിക പ്രതിബദ്ധതാ നിധിയില്‍ നിന്നും 50 ലക്ഷം രൂപ പദ്ധതിക്കായി അനുവദിച്ചിട്ടുണ്ട്.
തെളിനീരിനായി കാസര്‍കോട്; അനോടി പള്ളം സംരക്ഷിക്കാന്‍ 50 ലക്ഷത്തിന്‍റെ പദ്ധതി - anodi pallam news
നിലവില്‍ മണ്ണിടിഞ്ഞും മാലിന്യം നിക്ഷേപിക്കപ്പെട്ടും നാശത്തിന്‍റെ വക്കിലാണ് പ്രകൃതിദത്തമായ ഈ ജലസംഭരണി. കാസര്‍കോട്ടെ ജലക്ഷാമം പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്
പുത്തിഗെ പഞ്ചായത്തിലെ മുഖാരിക്കണ്ടത്ത് രണ്ട് ഹെക്‌ടര്‍ വിസ്‌തൃതിയില്‍ വ്യാപിച്ചു കിടക്കുന്നതാണ് അനോടി പള്ളം. നിലവില്‍ മണ്ണിടിഞ്ഞും മാലിന്യം നിക്ഷേപിക്കപ്പെട്ടും നാശത്തിന്‍റെ വക്കിലാണ് പ്രകൃതിദത്തമായ ഈ ജലസംഭരണി. പള്ളം അഭിവൃദ്ധിപ്പെടുത്തുന്നതിന്‍റെ ഭാഗമായി ഇവിടെ അടിഞ്ഞുകൂടിയ മണ്ണും മാലിന്യങ്ങളും നീക്കം ചെയ്യും. ചുറ്റും സംരക്ഷണ വേലിയും സ്ഥാപിക്കുകയും മരങ്ങള്‍ നട്ടുപിടിപ്പിക്കാനും പദ്ധതിയുണ്ട്. എം.സി.ഖമറുദ്ദീന്‍ എം.എല്‍.എ, ജില്ലാ കലക്‌ടര്‍ ഡോ.ഡി.സജിത് ബാബു തുടങ്ങിയവര്‍ പള്ളം സന്ദര്‍ശിച്ചു.
ലാറ്ററൈറ്റ് ഭൂപ്രദേശങ്ങള്‍ കൂടുതലുള്ള മഞ്ചേശ്വരം മേഖലയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതയും അനിയന്ത്രിതമായ കുഴല്‍കിണറുകളും ഭൂഗര്‍ഭജലവിതാനം താഴുന്നതിന് കാരണമായിട്ടുണ്ട്. ജില്ലയില്‍ സംസ്ഥാന ശരാശരിയേക്കാള്‍ മഴ ലഭിക്കുമെങ്കിലും വേനല്‍ക്കാലത്ത് രൂക്ഷമായ ജലക്ഷാമമാണ് നേരിടുന്നത്. സംസ്ഥാന ശരാശരിയേക്കാള്‍ ഭൂഗര്‍ഭജല വിനിയോഗവും കാസര്‍കോട് കൂടുതലാണ്.