കാസർകോട് :കെ വി തോമസിനെ പ്രത്യേകം ക്ഷണിക്കാന്‍ തൃക്കാക്കരയില്‍ കല്യാണമൊന്നുമല്ല നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഉപതെരഞ്ഞെടുപ്പിന്‍റെ പ്രചാരണ പരിപാടികളിലേക്ക് യുഡിഎഫ് തന്നെ ക്ഷണിച്ചിട്ടില്ലെന്ന കെ വി തോമസിന്‍റെ പരാമര്‍ശത്തോടായിരുന്നു പ്രതികരണം. കോണ്‍ഗ്രസുമായി ഇടഞ്ഞുനില്‍ക്കുന്ന കെ.വി തോമസിനെ സംബന്ധിക്കുന്ന തുടര്‍ ചോദ്യങ്ങള്‍ അദ്ദേഹം അവഗണിക്കുകയും ചെയ്‌തു. നോ കമന്‍റ്‌സ് എന്നുമാത്രമായിരുന്നു മറുപടി.
'പ്രത്യേകം ക്ഷണിക്കാന്‍ തൃക്കാക്കരയില്‍ കല്യാണമൊന്നുമല്ല നടക്കുന്നത്' ; കെ വി തോമസിന് വി.ഡി സതീശന്‍റെ മറുപടി
ഉപതെരഞ്ഞെടുപ്പിന്‍റെ പ്രചാരണ പരിപാടികളിലേക്ക് യുഡിഎഫ് തന്നെ ക്ഷണിച്ചിട്ടില്ലെന്ന കെ വി തോമസിന്‍റെ പരാമര്‍ശത്തോടായിരുന്നു വി.ഡി സതീശന്‍റെ പ്രതികരണം
കെഎസ്‌ആര്‍ടിസി ശമ്പള പ്രശ്‌നത്തിന് പരിഹാരം കാണാതെ സര്‍ക്കാര്‍ ജീവനക്കാരെ വെല്ലുവിളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. അപകടകരമായ രീതിയിലാണ് കെഎസ്‌ആര്‍ടിസിയുടെ പോക്ക്. അതൊരു സ്വകാര്യ സ്ഥാപനമല്ലെന്നും പൊതുമേഖല സ്ഥാപനമാണെന്ന് ഓര്‍ക്കേണ്ടതുണ്ടെന്നും വി.ഡി സതീശന്‍ പറഞ്ഞു. വിദേശത്തുനിന്ന് മടങ്ങിയെത്തിയ മുഖ്യമന്ത്രി ഇനിയെങ്കിലും ഭരണകാര്യങ്ങളിൽ ശ്രദ്ധിക്കണം. സെക്രട്ടറിയേറ്റിൽ ഭരണ സ്‌തംഭനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മലപ്പുറത്ത് സമസ്‌ത നേതാവ് പെണ്‍കുട്ടിയെ അപമാനിച്ച സംഭവം പരിതാപകരമാണ്. സ്‌ത്രീവിരുദ്ധ നിലപാടിനോട് യോജിക്കാനാവില്ലെന്നും വനിത കമ്മിഷന്‍, ബാലാവകാശ കമ്മിഷന്‍, വിദ്യാഭ്യാസ മന്ത്രി തുടങ്ങിയവർ ഇതില്‍ പ്രതികരിക്കാത്തതെന്തെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.