കാസർകോട് :അലക്കുംതോറും കൂടിവരുന്ന തിളക്കം. ധരിക്കുന്നവര്‍ക്ക് കൂടുതല്‍ സൗന്ദര്യമേകുന്ന കരവിരുത്. 84 വർഷത്തെ പാരമ്പര്യമുള്ള കാസർകോട്ടെ കൈത്തറി സാരികള്‍ ലോകശ്രദ്ധ ആകര്‍ഷിച്ചതാണ്. ഓരോ നൂലും സ്റ്റാർച്ചില്‍ മുക്കി നെയ്യുന്നതാണ് ഈ മങ്ങാത്ത തിളക്കത്തിന്‍റെ രഹസ്യം. അതുകൊണ്ടുതന്നെയാണ് ഇവിടുത്തെ കൈത്തറി സാരികള്‍ ഇന്നും വേറിട്ടുനിൽക്കുന്നത്.
2011ലാണ് കാസർകോട് സാരി ലോക പൈതൃകപ്പട്ടികയിൽ ഇടംനേടിയത്. ഇതോടെ ഉത്പാദനവും വിപണനവും കൂടി. മഹാമാരിക്കാലം തീർത്ത പ്രതിസന്ധിയിൽ നിന്നും കരകയറാനുള്ള തയ്യാറെടുപ്പിലാണ് കാസർകോട് സാരി നെയ്ത്ത് സംഘം. ഓണ വിപണിയാണ് ഇനി പ്രതീക്ഷ. ആവശ്യക്കാരുടെ താത്പര്യം മനസിലാക്കിയാണ് നെയ്‌ത്ത്. 1200 രൂപ മുതലാണ് വില.