കേരളം

kerala

ETV Bharat / state

കാസര്‍കോട് രണ്ട് പേര്‍കൂടി കൊവിഡ് ബാധിച്ച് മരിച്ചു - covid infection

ചെങ്കളയിലെ സി.എ ഹസൈനാര്‍, കുമ്പള കിദൂര്‍ നമ്പെത്തോട് സ്വദേശി കമല എന്നിവരാണ് മരിച്ചത്. കമല ഗുരുതരമായ കരള്‍ രോഗത്തെ തുടർന്ന് കണ്ണൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു.

കാസര്‍കോട്  കൊവിഡ് ബാധിച്ച് മരിച്ചു  കൊവിഡ് മരണം  കൊവിഡ് ചികിത്സ  covid infection  died
കാസര്‍കോട് രണ്ട് പേര്‍കൂടി കൊവിഡ് ബാധിച്ച് മരിച്ചു

By

Published : Sep 6, 2020, 3:27 AM IST

കാസര്‍കോട്:കൊവിഡ് സ്ഥിരീകരിച്ചു ചികിത്സയിലിരുന്ന രണ്ടുപേര്‍ കൂടി മരിച്ചു. ഇതോടെ ജില്ലയിൽ കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 44 ആയി. ചെങ്കളയിലെ സി.എ ഹസൈനാര്‍, കുമ്പള കിദൂര്‍ നമ്പെത്തോട് സ്വദേശി കമല എന്നിവരാണ് മരിച്ചത്. കമല ഗുരുതരമായ കരള്‍ രോഗത്തേ തുടർന്ന് കണ്ണൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു.

ഓഗസ്റ്റ് 31നാണ് ഇവർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. പനിബാധിച്ചതിനെ തുടര്‍ന്ന് രണ്ട് ദിവസം മുമ്പ് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഹസൈനാര്‍ ചികില്‍സ തേടിയിരുന്നു. പിന്നീട് കൊവിഡ് സ്ഥിരീകരിച്ചതോടെ ഉക്കിനടുക്കയിലെ കാസര്‍കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ആരോഗ്യനില മോശമായതിനെ തുടർന്ന് പരിയാരം മെഡിക്കല്‍ കോളജില്‍ കൊണ്ടുപോകും വഴിയാണ് മരണം.

ABOUT THE AUTHOR

...view details