കാസർകോട്:കൊവിഡാനന്തര കേരളത്തിന്‍റെ ഭക്ഷ്യഭദ്രത ഉറപ്പുവരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന സുഭിക്ഷ കേരളം പദ്ധതിക്ക് ജില്ലയില്‍ വന്‍ സ്വീകാര്യത. ഭക്ഷ്യ ഉത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാന്‍ ജില്ലയിലെ പൊതുസമൂഹം ഒന്നരമാസത്തിനുള്ളില്‍ 2800 ഏക്കര്‍ ഭൂമിയാണ് വിട്ടുനല്‍കിയത്. പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നിതിനായി ഭൂമി ഏറ്റെടുക്കല്‍ പ്രക്രിയ തുടരുകയാണ്. അഞ്ച് വര്‍ഷമായി യാതൊരു കാര്‍ഷിക പ്രവര്‍ത്തനവും നടത്താത്ത തരിശുഭൂമികള്‍ മാത്രമാണ് നിലവില്‍ പദ്ധതിക്കായി പരിഗണിച്ചത്. ഇതല്ലാതെയുള്ള ഭൂമിയിലും ധാരാളം കൃഷികൾ ആരംഭിച്ചിട്ടുണ്ട്.
വ്യക്തികള്‍, സന്നദ്ധ സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, ഗ്രാമപഞ്ചായത്തുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, റവന്യുവിഭാഗം തുടങ്ങിയവരുടെ അധീനതയിലുള്ള തരിശ് ഭൂമികളാണ് സുഭിക്ഷ കേരളം പദ്ധതിക്കായി ലഭിച്ചിട്ടുള്ളത്.
തരിശുനിലങ്ങളില്‍ പൂര്‍ണമായി കൃഷിയിറക്കുക, ഉല്പാദന വര്‍ധനവിലൂടെ കര്‍ഷകര്‍ക്ക് നല്ല വരുമാനം ഉറപ്പാക്കുക, കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് യുവതീ-യുവാക്കളെയും തിരിച്ചുവരുന്ന പ്രവാസികളെയും കൃഷിയിലേക്ക് ആകര്‍ഷിക്കുക, മൃഗപരിപാലന മേഖലയും മത്സ്യബന്ധന മേഖലയും അഭിവൃദ്ധിപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
കേരളത്തിന്‍റെ ഭക്ഷ്യഭദ്രത ഉറപ്പാക്കാൻ സുഭിക്ഷ കേരളം പദ്ധതിയുമായി കാസർകോട് - സുഭിക്ഷ കേരളം പദ്ധതി
ജില്ലയിലെ തരിശുഭൂമി കണ്ടെത്തുന്നതിന് ഓരോ വാര്‍ഡിലും സര്‍വേ നടത്തി സുഭിക്ഷ കേരളം എന്ന മൊബൈല്‍ ആപ്ലിക്കേഷനിലാണ് അപ് ലോഡ് ചെയ്യുകയാണ്.
![കേരളത്തിന്‍റെ ഭക്ഷ്യഭദ്രത ഉറപ്പാക്കാൻ സുഭിക്ഷ കേരളം പദ്ധതിയുമായി കാസർകോട് subhiksha keralam project Kasargod implement Prosperity project in Kerala സുഭിക്ഷ കേരളം പദ്ധതി കാസർകോട് വാർത്ത](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7956775-848-7956775-1594290216311.jpg)
വായ്പകള്‍ ലഭ്യമാക്കുന്നതിനായി സഹകരണവകുപ്പിന്‍റെ പിന്തുണയുമുണ്ട്. പ്രാദേശിക തലത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കുടുംബശ്രീ, തൊഴിലുറപ്പു പദ്ധതി എന്നിവയുമായി യോജിച്ചാണ് പ്രവര്‍ത്തിക്കുന്നത്. നെല്ല്, പച്ചക്കറി, കിഴങ്ങ് വര്‍ഗങ്ങള്‍ തുടങ്ങിയ എല്ലാ തരം കൃഷികളും ജില്ലയിലുടനീളം ആരംഭിച്ചിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി പൗള്‍ട്രി ഫാം, മത്സ്യകൃഷി, ആട് വളര്‍ത്തല്‍ തുടങ്ങിയവയും ആരംഭിക്കുന്നുണ്ട്. ജില്ലയില്‍ ഹരിതകേരളം മിഷൻ്റെ ഏകോപനത്തിലാണ് സുഭിക്ഷ കേരളം പദ്ധതി നടപ്പിലാക്കുന്നത്.
ജില്ലയിലെ തരിശുഭൂമി കണ്ടെത്തുന്നതിന് ഓരോ വാര്‍ഡിലും സര്‍വേ നടത്തി സുഭിക്ഷ കേരളം എന്ന മൊബൈല്‍ ആപ്ലിക്കേഷനിലാണ് അപ് ലോഡ് ചെയ്യുകയാണ്. വാര്‍ഡ് തലത്തില്‍ മെമ്പർമാരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനം. യുവജനങ്ങള്‍, കുടുംബശ്രീ തൊഴിലുറപ്പ് പദ്ധതി, എന്നിവയുടെ സേവനവും സര്‍വ്വേക്കായി പ്രയോജനപ്പെടുത്തുന്നുണ്ട്.