കേരളം

kerala

ETV Bharat / state

കൊവിഡ് നേരിടാൻ കാസർകോടിന് പ്രത്യേക ആക്ഷന്‍ പ്ലാന്‍ - കാസർകോടിന് പ്രത്യേക ആക്ഷന്‍ പ്ലാന്‍

ജില്ലയിൽ കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നതിന്‍റെ പശ്ചാത്തലത്തിലാണ് നടപടി

Kasargod action plan  Kasargod special action plan  കാസർകോടിന് പ്രത്യേക ആക്ഷന്‍ പ്ലാന്‍  കാസര്‍കോട് കൊവിഡ് 19
കാസര്‍കോട്

By

Published : Mar 31, 2020, 8:42 PM IST

കാസര്‍കോട്: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കാസര്‍കോട് ജില്ലയില്‍ പ്രത്യേക ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പഞ്ചായത്ത് തല പട്ടിക തയ്യാറാക്കുമെന്നും ചുമ, പനി എന്നിവ ബാധിച്ചവരെ ഉടൻ പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊവിഡ് നേരിടാൻ കാസർകോടിന് പ്രത്യേക ആക്ഷന്‍ പ്ലാന്‍

കാസര്‍കോട് മെഡിക്കല്‍ കോളജില്‍ പ്രത്യേക കൊവിഡ് സെന്‍റര്‍ പ്രവര്‍ത്തിക്കും. കാസര്‍കോട് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ കൊവിഡ് 19 പരിശോധനക്ക് ഐ.സി.എം.ആര്‍ അനുമതി നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് മാസ്‌കിന് ക്ഷാമമില്ല. എന്‍-95 മാസ്‌കുകള്‍ രോഗികളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ക്ക് മാത്രം മതിയെന്നും അദ്ദേഹം പറഞ്ഞു.

ABOUT THE AUTHOR

...view details