കാസർകോട്: പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിച്ച് സാന്ത്വന സ്പര്‍ശം പരിപാടി. കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളിലുള്ളവര്‍ക്കായി കാസര്‍കോട് നഗരസഭാ കോണ്‍ഫറന്‍സ് ഹാളിലാണ് അദാലത്ത് നടത്തിയത്. മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, കെ.കെ.ശൈലജ, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ ജനങ്ങളുടെ പരാതികള്‍ കേട്ടു. പലവിധ ജീവിത സാഹചര്യങ്ങളാല്‍ പ്രശ്നങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് ആശ്വാസമാകാന്‍ സാന്ത്വന സ്പര്‍ശം അദാലത്തിലൂടെ സാധിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ പറഞ്ഞു.
പരാതികള്‍ക്ക് പരിഹാരം കണ്ട് കാസർകോട് 'സാന്ത്വന സ്പര്‍ശം' - സാന്ത്വന സ്പര്‍ശം
പലവിധ ജീവിത സാഹചര്യങ്ങളാല്‍ പ്രശ്നങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് ആശ്വാസമാകാന്‍ സാന്ത്വന സ്പര്‍ശം അദാലത്തിലൂടെ സാധിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു.
![പരാതികള്‍ക്ക് പരിഹാരം കണ്ട് കാസർകോട് 'സാന്ത്വന സ്പര്‍ശം' adalath kasargod_santhwana sparsham adalath_ santhwana sparsham കാസർകോട് കാസർകോട് വാർത്തകൾ സാന്ത്വന സ്പര്‍ശം കെ കെ ശൈലജ ടീച്ചര്‍ സാന്ത്വന സ്പര്‍ശം റേഷന്‍കാര്‍ഡ് adalath kasargod_santhwana sparsham adalath_ santhwana sparsham കാസർകോട് കാസർകോട് വാർത്തകൾ സാന്ത്വന സ്പര്‍ശം കെ കെ ശൈലജ ടീച്ചര്‍ സാന്ത്വന സ്പര്‍ശം റേഷന്‍കാര്‍ഡ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10559486-thumbnail-3x2-ksd.jpg)
മുൻകൂട്ടി ഓണ്‍ലൈനായി നല്‍കിയ എല്ലാ പരാതികളിലും പ്രാഥമിക പരിശോധന നടത്തി നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. പെട്ടെന്ന് തീര്‍പ്പു കല്‍പ്പിക്കാന്‍ നിയമപരമായി തടസമുള്ളവ സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ പെടുത്താനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 'സാന്ത്വന സ്പര്‍ശം' എന്ന പേര് അന്വര്‍ഥമാക്കുന്ന അദാലത്തുകളാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. പലവിധ കാരണങ്ങളാല്‍ ആശ്വാസം ലഭിക്കാന്‍ അവശേഷിക്കുന്നവരുടെയും പല സാഹചര്യങ്ങളാല്‍ പ്രശ്‌ന പരിഹാരത്തിന് സാധിക്കാത്തവരെയും പരിഗണിച്ചാണ് അദാലത്തുകള്‍ സംഘടിപ്പിക്കുന്നതെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു.
എട്ട് പേര്‍ക്ക് വേദിയില്‍ വെച്ച് റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്താണ് അദാലത്തിന് തുടക്കം കുറിച്ചത്. വേദിയില്‍ വെച്ച് തന്നെ പട്ടയ വിതരണവും നടന്നു. ഓണ്‍ലൈനായി അപേക്ഷ നല്‍കിയവര്‍ക്ക് പുറമേ നേരിട്ടെത്തുന്ന അപേക്ഷകള്‍ സ്വീകരിക്കാന്‍ പ്രത്യേക കൗണ്ടറുകളും സജ്ജീകരിച്ചിരുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടന്ന അദാലത്തില്‍ കെ. കുഞ്ഞിരാമന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഷാനവാസ് പാദൂര്‍, പൊതുമരാമത്ത് സെക്രട്ടറി ആനന്ദ് സിംഗ്, ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവർ പങ്കെടുത്തു. ഹോസ്ദുര്‍ഗ്, വെള്ളരിക്കുണ്ട് താലൂക്കുകള്‍ക്കായുള്ള അദാലത്ത് കാഞ്ഞങ്ങാട് മിനി സിവില്‍ സ്‌റ്റേഷനില്‍ തിങ്കളാഴ്ച നടന്ന അദാലത്തിൽ 2470 പരാതികളാണ് പരിഗണിച്ചത്.