കേരളം

kerala

ETV Bharat / state

കോടികൾ വെള്ളത്തിൽ; എങ്ങുമെത്താതെ റബർ ചെക്ക് ഡാം പദ്ധതി, കൈമലര്‍ത്തി അധികാരികള്‍

കാസർകോട് പനത്തടി, പിലിക്കോട്, കയ്യൂർ ചീമേനി, മഞ്ചേശ്വരം, കുമ്പള പഞ്ചായത്തുകളിലെ വിവിധ തോടുകളിലായി ആരംഭിച്ച് വികസന പാക്കേജിൽ ഉൾപ്പെടുത്തി 48 കോടി രൂപ ചെലവിൽ നിര്‍മിക്കാനിരുന്ന റബ്ബർ ചെക്ക് ഡാം പദ്ധതിയാണ് അധികൃതരുടെ അനാസ്ഥ മൂലം മുടങ്ങിയത്

kasargode check dam project stopped  kasargode rubber check dam  development in kerala  india institute of water management  water authority  latest news in kasargode  latest news today  റബർ ചെക്ക് ഡാം പദ്ധതി  പിലിക്കോട്  അധികൃതരുടെ അനാസ്ഥ  ആദ്യ റബർ ചെക്ക് ഡാം പദ്ധതി  ജനസേചന വകുപ്പ്  വികസന പാക്കേജ്  കാസർകോട് ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
കോടികൾ വെള്ളത്തിൽ; എങ്ങുമെത്താതെ റബർ ചെക്ക് ഡാം പദ്ധതി, കൈമലര്‍ത്തി അധികാരികള്‍

By

Published : Jan 18, 2023, 10:28 PM IST

കോടികൾ വെള്ളത്തിൽ; എങ്ങുമെത്താതെ റബർ ചെക്ക് ഡാം പദ്ധതി, കൈമലര്‍ത്തി അധികാരികള്‍

കാസർകോട്: സംസ്ഥാനത്തെ ആദ്യ റബർ ചെക്ക് ഡാം പദ്ധതിയുടെ നിര്‍മാണം പാതിവഴിയില്‍. കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി 48 കോടി രൂപ ചെലവിൽ വരുന്ന റബ്ബർ ചെക്ക് ഡാം പദ്ധതിയാണ് അവതാളത്തിലായത്. അധികൃതരുടെ അനാസ്ഥ കാരണം പദ്ധതി പൂർണമായും നിലച്ചുവെന്ന് പ്രദേശവാസികള്‍ പറയുന്നു.

നിർമാണം പാതിവഴിയിലായതോടെ ഇതു വഴിയുള്ള നാട്ടുകാരുടെ കാൽനട യാത്രയും ദുസഹമായിരിക്കുകയാണ്. ഇന്ത്യ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ മാനേജ്മെന്‍റിന്‍റെ സഹകരണത്തോടെ സംസ്ഥാന ജനസേചന വകുപ്പാണ് പദ്ധതി കൊണ്ടുവന്നത്. കാസർകോട് ജില്ലയിലെ പനത്തടി, പിലിക്കോട്, കയ്യൂർ ചീമേനി, മഞ്ചേശ്വരം, കുമ്പള പഞ്ചായത്തുകളിലെ വിവിധ തോടുകളിലാണ് പദ്ധതിയുടെ പ്രവർത്തി ആരംഭിച്ചത്.

ദക്ഷിണേന്ത്യയിൽ ഊട്ടിക്ക് ശേഷം കേരളത്തിൽ കാസർകോട് ജില്ലയിലാണ് പദ്ധതി ആരംഭിച്ചത്. 2020ൽ അഞ്ചു സ്ഥലങ്ങളിലും പദ്ധതിയുടെ പ്രവർത്തി ആരംഭിച്ചുവെങ്കിലും കൊവിഡ് മൂലം നിർമാണം പാതിവഴിയിൽ നിലച്ചു. തുടർന്ന് 2021ൽ നിർമാണം തുടങ്ങിയെങ്കിലും പനത്തടിയിലെ മാനെടുക്കം തോട്ടിൽ മാത്രമാണ് പദ്ധതി പൂർത്തിയായത്.

എന്നാൽ, ഉദ്ഘാടനത്തിന് മുമ്പേതന്നെ ചെക്ക് ഡാമിൽ ചോർച്ച ആരംഭിച്ചിരുന്നു. പിലിക്കോട് പഞ്ചായത്തിലെ മാണിയാട്ട് തോടിന് കുറുകെ സ്ഥാപിച്ച ചെക്ക് ഡാമിന്‍റെ നിര്‍മാണവും ഇപ്പോൾ നിലച്ചിരിക്കുകയാണ്. 26 ലക്ഷം രൂപ ചെലവിലാണ് ഇവിടെ ഡാം നിർമിക്കേണ്ടത്.

റോഡിന്‍റെ ഇരു കരകളിലും കോൺക്രീറ്റ് ഭിത്തി നിർമാണം മാത്രമാണ് പൂർത്തിയായത്. കോൺക്രീറ്റ് ഭിത്തി നിർമിച്ച് കനം കൂടിയ റബ്ബർ ട്യൂബിനകത്ത് വെള്ളം നിറച്ചാണ് തോട്ടിൽ ഡാം നിർമിക്കേണ്ടത്. പദ്ധതി പൂർത്തിയാകുന്നതോടെ ഇരുകരകളിലെ 500ല്‍ പരം കർഷകർക്ക് ഏറെ പ്രയോജനകരമാകുന്ന വിധത്തിലാണ് പദ്ധതി വിഭാവനം ചെയ്‌തത്.

2020 സെപ്റ്റംബർ മാസത്തോടെ നിർമാണം പൂർത്തിയാക്കുമെന്ന ഉറപ്പോടെയാണ് കരാറുകാർ ദൗത്യം ഏറ്റെടുത്തത്. എന്നാൽ, രണ്ടുവർഷം പിന്നിട്ടിട്ടും നിർമാണം പൂർത്തിയാക്കാൻ കഴിഞ്ഞില്ല. അതേസമയം, ഫണ്ട് ലഭിക്കാത്തതു കൊണ്ടാണ് നിർമാണം പൂർത്തിയാക്കാൻ കഴിയാത്തതെന്നാണ് കരാറുകാർ പറയുന്നത്.

റോഡുകളിൽ വെള്ളം നിറയുന്നതാണ് പദ്ധതി പൂർത്തിയാക്കാൻ കഴിയാത്തത് എന്ന് ജലസേചന വകുപ്പും പറയുന്നു.

ABOUT THE AUTHOR

...view details