കേരളം

kerala

ETV Bharat / state

കാസർകോട്ട് ഏഴ് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചത് നാലുപേർ ; വീണ്ടും മൊഴിയെടുക്കും - kasargod rape case Statements will be taken from the girls

പെണ്‍കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മണി, മാധവൻ എന്നീ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു

കാസർകോട് പീഡനം  കാസർകോട് ബേക്കൽ പീഡനം  ബേക്കലിലെ സ്‌കൂൾ കുട്ടികളെ പീഡിപ്പിച്ചു  SEVEN POCSO CASSESES REGISTERED IN BEKAL  kasargod rape case  kasargod rape case Statements will be taken from the girls  Statements will be taken from the girls in kasargod rape case
കാസർകോട് പീഡനം; പീഡിപ്പിച്ചത് നാലുപേർ, പെൺകുട്ടികളിൽ നിന്ന് വീണ്ടും മൊഴിയെടുക്കും

By

Published : Mar 9, 2022, 4:44 PM IST

കാസര്‍കോട് : ബേക്കലിൽ ഒരു സ്‌കൂളിലെ പ്രായപൂർത്തിയാകാത്ത ഏഴ് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച സംഭവത്തില്‍ പൊലീസ് വീണ്ടും പെൺകുട്ടികളുടെ മൊഴി എടുക്കും. കൗൺസിലിങ്ങില്‍ പറഞ്ഞതും പൊലീസിനും, മജിസ്‌ട്രേറ്റിനും മൊഴി നല്‍കിയതിലും വൈരുദ്ധ്യങ്ങള്‍ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

അയൽവാസികളാണ് പീഡനത്തിന് ഇരയായ ഏഴ്‌ പെൺകുട്ടികളും. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മണി, മാധവൻ എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. നാലുപേരാണ് കേസിലെ പ്രതികൾ. ബേക്കല്‍, അമ്പലത്തറ സ്റ്റേഷനുകളിലായി ഏഴ് കേസുകളാണ് പോക്സോ നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്തത്.

മൂന്നുവർഷം മുമ്പാണ് പീഡനം നടന്നത്. ഈ സമയം കുട്ടികൾ ആറാം ക്ലാസിൽ പഠിക്കുകയായിരുന്നു. സ്‌കൂളില്‍ നടത്തിയ കൗൺസിലിങ് ക്ലാസിനിടെയാണ് വിദ്യാര്‍ഥിനികള്‍ സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.

ALSO READ:ബേക്കലിൽ ഏഴു വിദ്യാർഥിനികളെ പീഡിപ്പിച്ചതായി പരാതി; പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തു

തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ ഇടപെട്ട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടികളുടെ അയല്‍ക്കാരും അകന്ന ബന്ധുക്കളുമാണ് പ്രതികൾ. സ്വകാര്യ ഭാഗങ്ങളില്‍ സ്‌പര്‍ശിക്കുകയും തലോടുകയും ഉപദ്രവിക്കുകയും ചെയ്തുവെന്നാണ് കുട്ടികളുടെ മൊഴി.

മൂന്ന് വര്‍ഷം മുമ്പ് നടന്ന സംഭവമായതിനാല്‍ വിശദമായ അന്വേഷണം വേണമെന്നാണ് ബേക്കൽ പൊലീസിന്‍റെ നിഗമനം. കുട്ടികളുടെ മൊഴിയെടുത്ത് വ്യക്തത വരുത്തിയാൽ മറ്റ് രണ്ടുപേരെ കൂടി അറസ്റ്റ് ചെയ്യുമെന്ന് ബേക്കൽ പൊലീസ് അറിയിച്ചു.

ABOUT THE AUTHOR

...view details