കാസർകോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയായ പീതാംബരനെയും, രണ്ടാം പ്രതി സജി ജോർജിനെയും റിമാൻഡ് ചെയ്തു. ഇരുവരുടെയും കസ്റ്റഡി കാലാവധി പൂർത്തിയായ സാഹചര്യത്തിലാണ് ഹോസ്ദുർഗ് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്.
കാസർകോട് ഇരട്ടക്കൊലപാതകം: പീതാംബരനെയും സജിയെയും റിമാൻഡ് ചെയ്തു - കാസർകോട്
കസ്റ്റഡി കാലാവധി പൂർത്തിയായ സാഹചര്യത്തിൽ കാസർകോട് രണ്ടാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഇരുവരെയും റിമാൻഡ് ചെയ്തത്.
അതേസമയം കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തില്‍ നിന്ന് നാല് ഉദ്യോഗസ്ഥരെ മാറ്റി. ക്രൈംബ്രാഞ്ച് എസ്പി വി എം മുഹമ്മദ് റഫീഖിനെ ഉള്‍പ്പടെ നാല് പേരെയാണ് മാറ്റിയത്. അന്വേഷണം തുടങ്ങി അഞ്ചാം ദിവസമാണ് അന്വേഷണ സംഘത്തിലെ കൂട്ട അഴിച്ചുപണി. സിബിഐ അന്വേഷണത്തിനായി ശരത്ലാലിന്‍റെയും കൃപേഷിന്‍റെയും ബന്ധുക്കൾ മുഖ്യമന്ത്രിക്കും ഡിജിപിക്കും കത്ത് അയച്ചിരുന്നു.