കേരളം

kerala

ETV Bharat / state

കാസര്‍ഗോഡ് ഇരട്ടക്കൊലപാതകം; പീതാംബരന്‍റെ അറസ്റ്റ് രേഖപ്പെടുത്തി - സിപിഎം

അറസ്റ്റിലായ പീതാംബരനെ പാർട്ടിയിൽ നിന്നും പുറത്താക്കിയതായി സിപിഎം. ജില്ലാ കമ്മിറ്റി പത്ര കുറിപ്പിൽ അറിയിച്ചു.

ഫയൽ ചിത്രം

By

Published : Feb 20, 2019, 2:28 AM IST

കാസർകോട്ടെ ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് സിപിഎം പെരിയ ലോക്കൽ കമ്മിറ്റി അംഗം പീതാംബരന്‍റെ അറസ്റ്റാണ് വൈകിട്ടോടെ രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസമാണ് പീതാബരനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലുകൾക്കൊടുവിൽ കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങളും പോലീസിന് ലഭിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ പേരെ അറസ്റ്റ് ചെയ്യുമെന്നും പീതാബരനെ നാളെ കോടതിയിൽ ഹാജരാക്കുമെന്നുംജില്ലാ പോലീസ്മേധാവി എ. ശ്രീനിവാസ് പറഞ്ഞു.

കാസര്‍ഗോഡ് ഇരട്ടക്കൊലപാതകം; പീതാംബരന്‍റെ അറസ്റ്റ് രേഖപ്പെടുത്തി

അക്രമി സംഘം സഞ്ചരിച്ച കെഎല്‍ 14 ജെ 5683 റജിസ്‌ട്രേഷന്‍ നമ്പരിലുള്ള മഹീന്ദ്ര സൈലോ കാറും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. വാഹന ഉടമ എച്ചിലോട്ട് സ്വദേശി സജീ ജോര്‍ജ് പൊലീസ് കസ്റ്റഡിയിലാണ്. അറസ്റ്റിലായ പീതാംബരനെ ആക്രമിച്ചെന്ന കേസില്‍ പ്രതിയായിരുന്നു കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശരത്‌ലാല്‍. സിപിഎം നേതാക്കളും പ്രവര്‍ത്തകരുമായ ഏഴുപേരെയാണ്‌ കേസുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്തത്. സ്ഥലത്ത് നിന്ന് കിട്ടിയ മൂന്ന് മൊബൈല്‍ ഫോണുകളില്‍ ഒന്ന് പ്രതികളുടേതാണെന്നാണ് സംശയിചിരുന്നുവെങ്കിലും അല്ലെന്ന് സൈബർ സെൽ പരിശോധനയിൽ തെളിഞ്ഞു. അതിനിടെ കേസിലെ പ്രതികളെ സംരക്ഷിക്കുന്നതിന് സിപിഎം നേതാക്കൾ ഇടപെടൽ നടത്തുന്നുവെന്ന ആരോപണവുമായി കോൺഗ്രസും രംഗത്തെത്തിയിട്ടുണ്ട്.

ABOUT THE AUTHOR

...view details