കാസർകോട്:സിപിഎമ്മിന്‍റെ പാർട്ടി വാട്‌സ്‌ആപ്പ് ഗ്രൂപ്പിൽ അശ്ലീല സന്ദേശം അയച്ച സിപിഎം ലോക്കൽ സെക്രട്ടറിയെ പുറത്താക്കി. കാസർകോട് പാക്കം ലോക്കൽ സെക്രട്ടറി രാഘവൻ വെളുത്തോളിയെയാണ് പുറത്താക്കിയത്. പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയ പ്രവർത്തനം നടത്തിയതിനാൽ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയതായി സിപിഎം ജില്ല കമ്മിറ്റി അറിയിച്ചു.
പാർട്ടി വാട്‌സ്‌ആപ്പ് ഗ്രൂപ്പിൽ അശ്ലീല സന്ദേശം അയച്ച സിപിഎം ലോക്കൽ സെക്രട്ടറിയെ പുറത്താക്കി - obscene whatsapp audio message
കാസർകോട് പാക്കം ലോക്കൽ സെക്രട്ടറി രാഘവൻ വെളുത്തോളിയെയാണ് സിപിഎമ്മിന്‍റെ പാർട്ടി വാട്‌സ്‌ആപ്പ് ഗ്രൂപ്പിൽ അശ്ലീല സന്ദേശം അയച്ചതിന് പുറത്താക്കിയത്. എന്നാൽ ഭാര്യയ്‌ക്ക് അയച്ച സന്ദേശം അബദ്ധത്തിൽ നമ്പർ മാറി വന്നതാണെന്നാണ് രാഘവൻ വെളുത്തോളിയുടെ വാദം.
![പാർട്ടി വാട്‌സ്‌ആപ്പ് ഗ്രൂപ്പിൽ അശ്ലീല സന്ദേശം അയച്ച സിപിഎം ലോക്കൽ സെക്രട്ടറിയെ പുറത്താക്കി cpm local secretary issue കാസർകോട് പാക്കം ലോക്കൽ സെക്രട്ടറി പാർട്ടി വാട്‌സ്‌ആപ്പ് ഗ്രൂപ്പിൽ അശ്ലീല സന്ദേശം സിപിഎം ലോക്കൽ സെക്രട്ടറിയെ പുറത്താക്കി സിപിഎം ലോക്കൽ സെക്രട്ടറി രാഘവൻ വെളുത്തോളി രാഘവൻ വെളുത്തോളി പാർട്ടി ഗ്രൂപ്പിൽ അശ്ലീല ശബ്‌ദസന്ദേശം പെരിയ ഇരട്ടക്കൊലക്കേസ് kasargod pakkam cpm local secretary cpm local secretary suspended pakkam cpm local secretary suspended kasargod pakkam cpm cpm local secretary raghavan velutholi raghavan velutholi obscene whatsapp audio message അശ്ലീല സന്ദേശം അയച്ച പാർട്ടി പ്രവർത്തകൻ പുറത്ത്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-17688452-thumbnail-4x3-lfjdf.jpg)
കഴിഞ്ഞ ദിവസമാണ് പാർട്ടിയുടെ ഔദ്യോഗിക വാട്‌സ്‌ആപ്പ് ഗ്രൂപ്പിൽ രാഘവൻ വെളുത്തോളിയുടെ അശ്ലീല ശബ്‌ദസന്ദേശം എത്തിയത്. എന്നാൽ സംഭവം വിവാദമായതോടെ നമ്പർ മാറിയതാണെന്നും തന്‍റെ ഭാര്യയ്ക്ക് അയച്ച സന്ദേശമാണെന്നുമായിരുന്നു രാഘവന്‍റെ വിശദീകരണം. പെരിയ ഇരട്ടക്കൊലക്കേസിൽ പ്രതിയായ രാഘവൻ, കേസിന്‍റെ വിചാരണയ്ക്കായി കൊച്ചിയിലേക്ക് പോകുന്നതിനിടെ അയച്ച സന്ദേശമാണ് പാർട്ടി ഗ്രൂപ്പിലേക്ക് വന്നത്.
സ്ത്രീകൾ ഉൾപ്പെടെയുള്ള പാർട്ടി ഗ്രൂപ്പിൽ അശ്ലീല സന്ദേശം അയച്ച രാഘവനെതിരെ നടപടി വേണമെന്ന് ബ്രാഞ്ച് സെക്രട്ടറിമാരടക്കം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നടപടി.