കാസര്‍കോഡ് എച്ചിലടക്ക സ്വദേശിയായ സജി ജോര്‍ജ് എന്നയാളുടെ അറസ്റ്റാണ് പെരിയ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് ഇപ്പോള്‍ രേഖപ്പെടുത്തിയത്. ഇയാള്‍ സിപിഎമ്മിന്‍റെ സജീവപ്രവര്‍ത്തകനാണ്. ഇരട്ടക്കൊലപാതകത്തിന് ശേഷം പൊലീസ് ആദ്യം കസ്റ്റഡിയിലെടുത്തവരില്‍ ഒരാളാണ് സജി. ചോദ്യം ചെയ്യൽ തുടരുകയാണെന്നും നാളെ കോടതിയില്‍ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു.
കാസർകോഡ് ഇരട്ടക്കൊലപാതകത്തിൽ ഒരു സിപിഎം പ്രവർത്തകൻ കൂടി അറസ്റ്റിൽ - പ്രവർത്തകൻ കൂടി അറസ്റ്റിൽ
കൊലയാളിസംഘത്തിന് വാഹനം ഏര്‍പ്പാടാക്കി കൊടുത്തത് സജി ജോര്‍ജാണെന്ന് അന്വേഷണസംഘം.
കാസർകോഡ് ഇരട്ടക്കൊലപാതകം
സിപിഎം ലോക്കല്‍ സെക്രട്ടറി പീതാംബരന് ശേഷം ഇരട്ടക്കൊലകേസില്‍ അറസ്റ്റിലാവുന്ന രണ്ടാമത്തെയാളാണ് സജി ജോര്‍ജ്. സജിയെ കൂടാതെ മറ്റ് അഞ്ച് പേര്‍ കൂടി നിലവില്‍ ഇരട്ടക്കൊലയുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലുണ്ട്. ഇവരെ ചോദ്യം ചെയ്തു വരികയാണെന്നും കൊലപാതകത്തിൽ പങ്കുണ്ടെന്ന് വ്യക്തമായാൽ അറസ്റ്റ് രേഖപ്പെടുത്തുമെന്നും അന്വേഷണസംഘം വ്യക്തമാക്കി.