കാസര്‍കോട്: ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ നിരോധനം കര്‍ശനമാക്കാന്‍ വിപുലമായ പദ്ധതികളുമായി കാസര്‍കോട് നഗരസഭ. ഹരിതകേരള മിഷനുമായി സഹകരിച്ചാണ് പദ്ധതികള്‍ നടപ്പാക്കുന്നത്. നഗരസഭാ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കഴുകി ഉപയോഗിക്കാന്‍ കഴിയുന്ന 1000 സ്റ്റീല്‍ പ്ലേറ്റുകള്‍, 1000 ചെറിയ പ്ലേറ്റുകള്‍, 1000 സ്റ്റീല്‍ ഗ്ലാസുകള്‍ എന്നിവ നഗരസഭ വാങ്ങിയിട്ടുണ്ട്. ഇത് പൊതുജനങ്ങള്‍ക്കും കല്ല്യാണ മണ്ഡപങ്ങള്‍ക്കും മറ്റു ചടങ്ങുകള്‍ക്കും മിതമായ നിരക്കില്‍ വാടകക്ക് നല്‍കും.
പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ നിരോധനം കര്‍ശനമാക്കി കാസര്‍കോട് നഗരസഭ
കല്യാണങ്ങളിലും സല്‍ക്കാരങ്ങളിലും ഉപയോഗിക്കാന്‍ സ്റ്റീല്‍ പാത്രങ്ങളാണ് നഗരസഭ നല്‍കുന്നത്.
മകന്‍റെ വിവാഹചടങ്ങുകള്‍ പൂര്‍ണ്ണമായും ഹരിതചട്ടം പാലിച്ച് നടത്തി മുന്‍ നഗരസഭാ ചെയര്‍മാന്‍ ടി.ഇ അബ്ദുള്ള മാതൃകയായി. നഗരസഭയുടെ ഹരിത കര്‍മ്മ സേനാംഗങ്ങളുടെ പക്കല്‍ നിന്നും വാങ്ങിയ സ്റ്റീല്‍ പ്ലേറ്റുകളും സ്റ്റീല്‍ ഗ്ലാസ്സുകളുമാണ് ചടങ്ങില്‍ ഉപയോഗിച്ചത്. പൊതുജനങ്ങള്‍ക്ക് മാതൃകയാകുന്ന പ്രവര്‍ത്തനം കാഴ്ചവെച്ച ടി.ഇ അബ്ദുള്ളയുടെ വീട്ടില്‍ ചെയര്‍പേഴ്‌സണ്‍, സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍, നഗരസഭാ സെക്രട്ടറി, ഹരിതസേനാംഗങ്ങള്‍ എന്നിവര്‍ നേരിട്ടെത്തിയാണ് പാത്രങ്ങള്‍ കൈമാറിയത്.