കേരളം

kerala

ETV Bharat / state

കെ സുരേന്ദ്രന്‍ നേരിട്ടെത്തി പ്രചാരണം നടത്തിയ വാര്‍ഡില്‍ ബിജെപിക്ക് സിറ്റിങ് സീറ്റ് നഷ്‌ടം - കാസര്‍കോട്

കാസര്‍കോട് ജില്ലയിലെ അഞ്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ എല്‍ഡിഎഫ് മൂന്നും യുഡിഎഫ് രണ്ടും സീറ്റ് നേടി

kasargod local body by election  kasargod local body by election result  kerala local body by poll results  bjp  ldf seats in kasargod local body election  കാസര്‍കോട്  കാസര്‍കോട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെറ
കെ സുരേന്ദ്രന്‍ നേരിട്ടെത്തി പ്രചരണം നടത്തിയ വാര്‍ഡില്‍ ബിജെപിക്ക് സിറ്റിംഗ് സീറ്റ് നഷ്‌ടം

By

Published : Jul 22, 2022, 2:30 PM IST

കാസർകോട്: ജില്ലയിലെ അഞ്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടി. സിറ്റിങ് സീറ്റായ ബദിയെടുക്ക പതിനാലാം വാർഡ് യു.ഡി.എഫ് പിടിച്ചെടുത്തു. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നേരിട്ടെത്തി പ്രചാരണം നടത്തിയ വാർഡായിരുന്നു ഇത്.

കാസര്‍കോട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലം

ബദിയടുക്കയില്‍ 39 വോട്ടുകള്‍ക്കാണ് യുഡിഎഫ് സ്ഥാനാര്‍ഥി ശ്യാമപ്രസാദ് വിജയിച്ചത്. ബിജെപിയുടെ കെ കൃഷ്‌ണ ഭട്ട് സേവന പ്രവർത്തനങ്ങൾക്കായി രാജി വച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്. തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ജില്ലയില്‍ എൽ.ഡി.എഫ് മൂന്ന് സീറ്റുകൾ നിലനിര്‍ത്തിയപ്പോള്‍ യു.ഡി.എഫാണ് ശേഷിക്കുന്ന രണ്ട് സീറ്റുകളില്‍ വിജയിച്ചത്.

രാഷ്ട്രിയ കോലാഹലങ്ങൾ നിലനിന്നിരുന്ന കുമ്പള പഞ്ചായത്തിലെ പെർവാർഡിൽ എൽഡിഎഫ് സീറ്റ് നിലനിർത്തി. സിപിഎം സ്ഥാനാർഥി എസ്. അനിൽകുമാർ 189 വോട്ടിനാണ് ജയിച്ചത്. എൽഡിഎഫ് മുൻ അംഗം കുഗ്ഗു കൊലപാതക കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടന്നത്.

കള്ളാര്‍ പഞ്ചായത്ത് 2-ാം വാര്‍ഡ് ആടകത്തിലേക്ക് എൽഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി സണ്ണി അബ്രഹാം 33 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. എൽഡിഎഫിന്‍റെ മുൻ അംഗം എ.ജെ ജോസ് അസുഖ ബാധിതനായതിനെ തുടർന്ന് രാജിവെച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ്.
കാഞ്ഞങ്ങാട് നഗരസഭ തോയമ്മൽ (വാർഡ്‌11) എൽഡിഎഫ് സ്ഥാനാർത്ഥി എൻ. ഇന്ദിര (സിപിഎം) 464 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ വിജയിച്ചത്. എൽഡിഎഫ് മുൻ അംഗം പി. ജാനകി കുട്ടി മരിച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ്. പള്ളിക്കര പഞ്ചായത്ത് 19-ാം വാർഡിൽ നടന്ന തെരഞ്ഞെടുപ്പിൽ സമീറ അബാസ് (ഐയുഎം എൽ) വിജയിച്ചു. 596 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സമീറ ജയിച്ചത്.

ABOUT THE AUTHOR

...view details