കാസര്‍കോട്: ലോക് ഡൗൺ ദിനങ്ങളിൽ കുടുംബശ്രീയെ സജീവമാക്കാന്‍ കാസര്‍കോട് ജില്ലാ ഭരണകൂടം. ജില്ലയിലേക്ക് അവശ്യസാധനങ്ങളുമായെത്തുന്ന ലോറി ഡ്രൈവർമാർക്ക് ഭക്ഷണം നൽകുന്നതിനൊപ്പം വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾ നടത്താനും കുടുംബശ്രീ പ്രവര്‍ത്തകര്‍ സഹായിക്കും. ഇതിനായി കുടുംബശ്രീയുടെ നേതൃത്വത്തിൽ നാല് മൊബൈൽ വർക്ക് ഷോപ്പുകളാണ് ആരംഭിക്കുന്നത്. കാഞ്ഞങ്ങാടും മഞ്ചേശ്വരത്തുമാണ് രണ്ട് വീതം മൊബൈൽ വർക്ക് ഷോപ്പുകൾ ആരംഭിക്കുക. പഞ്ചർ റിപ്പയറിങ് ഉൾപ്പെടെയുള്ളവ കുടുംബശ്രീ പ്രവര്‍ത്തകര്‍ ഏറ്റെടുക്കും.
വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾക്കും ഇനി കുടുംബശ്രീ - കുടുംബശ്രീ പഞ്ചർ റിപ്പയറിങ്
ലോക് ഡൗൺ സമയത്ത് അവശ്യസാധനങ്ങളുമായി എത്തുന്ന ലോറി ഡ്രൈവർമാർക്ക് മിതമായ വിലയിൽ കുടുംബശ്രീ ഭക്ഷണം. ഒപ്പം വാഹനങ്ങളുടെ അറ്റകുറ്റപ്പണികളും കുടുംബശ്രീ ഏറ്റെടുക്കും

ലോക് ഡൗൺ സമയത്ത് അവശ്യസാധനങ്ങളുമായി എത്തുന്ന ലോറി ഡ്രൈവർമാർക്ക് മിതമായ വിലയിൽ കുടുംബശ്രീ ഭക്ഷണവും നൽകും. രാവിലെ ഇഡലി, സാമ്പാര്‍, ഉച്ചയ്ക്ക് ചിക്കൻ ബിരിയാണി, മീൻ കറി ഉൾപ്പെടെയുള്ള ഊണ്‍, രാത്രിയില്‍ ചപ്പാത്തി, വെജിറ്റബിൾ കറി/ മുട്ടക്കറി എന്നിവ ലഭ്യമാക്കാനാണ് പദ്ധതി. ഇതിനായി കുടുംബശ്രീയുടെ ഓരോ വാഹനം ജില്ലാ അതിര്‍ത്തികളായ തലപ്പാടിയിലും കാലിക്കടവിലും ഒരുക്കിയിട്ടുണ്ട്. നേരത്തെ സാനിറ്റൈസർ, ഹാൻഡ് വാഷ്, മാസ്‌ക് തുടങ്ങിയവ കുറഞ്ഞ വിലയിൽ വിപണിയിലെത്തിക്കാൻ കുടുംബശ്രീ യൂണിറ്റുകൾ മുൻകൈയെടുത്തിരുന്നു.