കാസര്‍കോട്: വിവാഹ പ്രായമെത്തിയ യുവതി യുവാക്കള്‍ക്കായി വിവാഹ ബ്യൂറോ ആരംഭിച്ചിരിക്കുകയാണ് കുടുംബശ്രീ. പ്രവർത്തനം തുടങ്ങി ചുരുങ്ങിയ നാളുകൾക്കുള്ളിൽ 100 കണക്കിന് പേരാണ് ഇവിടെ പേര് രജിസ്റ്റർ ചെയ്‌തത്. ഇതിൽ ഏറെയും പുരുഷന്മാരാണ്. പെണ്ണ് കിട്ടാതെ പുര നിറഞ്ഞ് നിൽക്കുന്ന യുവാക്കൾക്കാണ് വനിതാ സംരഭം സഹായകമാകുന്നത്. കാസർകോട് ജില്ലയിലെ കള്ളറിലും കാഞ്ഞങ്ങാടുമാണ് കുടുംബശ്രീയുടെ നേതൃത്വത്തില്‍ വിവാഹ ബ്യൂറോകള്‍ പ്രവര്‍ത്തിക്കുന്നത്.
വിവാഹ ബ്യൂറോയുമായി കുടുംബശ്രീ - kasargod Kudumbasree Marriage Bureau news
സ്വകാര്യ മേഖലയിൽ നിലവിലുള്ള വിവാഹ ബ്യൂറോകൾ വൻ തുക വാങ്ങിക്കുമ്പോൾ ചുരുങ്ങിയ ഫീസ് നൽകി രജിസ്റ്റർ ചെയ്യാം എന്നതാണ് ഈ കുടുംബശ്രീ സംരംഭത്തെ വേറിട്ടതാക്കുന്നത്
നാല് കുടുംബശ്രീ അംഗങ്ങളാണ് വിവാഹ ബ്യൂറോയുടെ നടത്തിപ്പുകാർ. സ്വകാര്യ മേഖലയിൽ നിലവിലുള്ള വിവാഹ ബ്യൂറോകൾ വൻ തുക വാങ്ങിക്കുമ്പോൾ ചുരുങ്ങിയ ഫീസ് നൽകി രജിസ്റ്റർ ചെയ്യാം എന്നതാണ് ഈ കുടുംബശ്രീ സംരംഭത്തെ വേറിട്ടതാക്കുന്നത്. വിദ്യാഭ്യാസ യോഗ്യതക്ക് അനുസരിച്ചാണ് രജിസ്ട്രേഷന്‍ ഫീസ് നിശ്ചയിച്ചിട്ടുള്ളത്.
kudumbashreematrimonial.com എന്നാണ് വൈവാഹിക വെബ് സൈറ്റിന്‍റെ പേര്. ഇതുവഴി രജിസ്ട്രേഷന്‍ നടത്താം. വിധവകൾക്കും ട്രാൻസ് ജെൻഡർ വിഭാഗത്തിനും മുൻഗണന നൽകുന്ന സംരംഭം ആദ്യ മൂന്ന് മാസം പെണ്‍കുട്ടികള്‍ക്ക് സൗജന്യ സേവനമാണ് നല്‍കുന്നത്.