കേരളം

kerala

ETV Bharat / state

കെ.എസ്‌.ആർ.ടി.സി ഡീസൽ ക്ഷാമത്തിന് താത്‌കാലിക പരിഹാരം ; 5,000 ലിറ്ററിന്‍റെ ടാങ്കർ കാസർകോടെത്തി - കാസർകോട് ഇന്നത്തെ വാര്‍ത്ത

മംഗലാപുരത്ത് നിന്ന് മറ്റൊരു ടാങ്കർ ഉടന്‍ എത്തുമെന്ന് കെ.എസ്‌.ആർ.ടി.സി അധികൃതര്‍

കാസർകോട്ടെ കെ.എസ്‌.ആർ.ടി.സി ഡീസൽ ക്ഷാമത്തിന് താത്‌ക്കാലിക പരിഹാരം  കാസർകോട്ടെ കെ.എസ്‌.ആർ.ടി.സിയില്‍ 5,000 ലിറ്ററിന്‍റെ ടാങ്കർ എത്തി  Kasargod KSRTC diesel shortage solution  Temporary solution to KSRTC diesel shortage in kasargode  കാസർകോട് ഇന്നത്തെ വാര്‍ത്ത  kasargod todays news
കെ.എസ്‌.ആർ.ടി.സി ഡീസൽ ക്ഷാമത്തിന് താത്‌ക്കാലിക പരിഹാരം; 5,000 ലിറ്ററിന്‍റെ ടാങ്കർ കാസർകോടെത്തി

By

Published : Apr 4, 2022, 7:31 PM IST

കാസർകോട് :ജില്ലയിലെ കെ.എസ്‌.ആർ.ടി.സി ഡിപ്പോയിലെ ഡീസൽ ക്ഷാമത്തിന് താത്‌കാലിക പരിഹാരം. കാഞ്ഞങ്ങാട് നിന്ന് 5,000 ലിറ്ററിന്‍റെ ടാങ്കർ കാസർകോട് എത്തിച്ചു. മംഗലാപുരത്ത് നിന്ന് മറ്റൊരു ടാങ്കർ ഉടന്‍ എത്തുമെന്നും അധികൃതർ അറിയിച്ചു.

സർവീസുകൾ മുടങ്ങില്ലെന്നും അധികൃതർ വ്യക്തമാക്കി. ഉച്ചവരെ കെ.എസ്‌.ആർ.ടി.സിയിൽ ഡീസൽ ക്ഷാമം രൂക്ഷമായിരുന്നു. ഇതോടെ, മംഗലാപുരത്തേക്കുള്ള മൂന്ന് ബസുകൾ സർവീസ് നിർത്തിവച്ചു. മംഗലാപുരത്ത് നിന്നാണ് കാസർകോട് ഡിപ്പോയിലേക്ക് ഡീസൽ എത്തിക്കുന്നത്.

കെ.എസ്‌.ആർ.ടി.സി ഡീസൽ ക്ഷാമത്തിന് താത്‌കാലിക പരിഹാരം ; 5,000 ലിറ്ററിന്‍റെ ടാങ്കർ കാസർകോടെത്തി

ALSO READ |കാസര്‍കോട് കെഎസ്ആര്‍ടിസിയില്‍ ഡീസല്‍ ക്ഷാമം ; സര്‍വീസുകള്‍ മുടങ്ങി

ശനിയാഴ്‌ചയാണ് ഡീസൽ അവസാനമായി എത്തിയത്. 66 സർവീസുകളാണ് കാസർകോട് ഡിപ്പോയിൽ നിന്ന് നടത്തുന്നത്. 6,500 ലിറ്റർ ഡീസൽ ഒരു ദിവസം ആവശ്യമാണ്.

കേരളത്തിൽ കെ.എസ്‌.ആർ.ടി.സിയ്‌ക്ക് നല്ല വരുമാനമുള്ള ഡിപ്പോകളിൽ ഒന്നാണ് കാസർകോട്. കെ.എസ്‌.ആർ.ടി.സിക്കുള്ള ഡീസലിന് എണ്ണ കമ്പനികൾ വില കുത്തനെ കൂട്ടിയതാണ് ഡീസൽ ക്ഷാമത്തിന് വഴിവച്ചത്.

ABOUT THE AUTHOR

...view details