കേരളം

kerala

ETV Bharat / state

അപകട ഭീഷണിയിൽ കാസർകോട്- കാഞ്ഞങ്ങാട്‌ കെഎസ്‌ടിപി പാത

കാസർകോട് നഗരത്തിൽ നിന്നും പാത ആരംഭിക്കുന്ന ചന്ദ്രഗിരി ജംഗ്ഷനോട് ചേർന്നാണ് അടുത്ത രണ്ടിടങ്ങളിലായി ഭീമൻ കുഴികൾ ഉള്ളത്.

kstp  കാസർകോട്-കാഞ്ഞങ്ങാട്‌ കെഎസ്‌ടിപി പാത  അപകട ഭീഷണി  കാസർകോട്
അപകട ഭീഷണിയിൽ കാസർകോട്-കാഞ്ഞങ്ങാട്‌ കെഎസ്‌ടിപി പാത

By

Published : Aug 13, 2020, 9:31 AM IST

Updated : Aug 13, 2020, 9:45 AM IST

കാസർകോട്‌:അപകടം പതിയിരിക്കുന്ന കാസർകോട്- കാഞ്ഞങ്ങാട്‌ കെഎസ്‌ടിപി പാതയില്‍ യാത്ര ദുരിതം. റോഡിൽ രൂപപ്പെട്ട ഭീമൻ കുഴികൾ ആണ് അപകട ഭീതി ഉയർത്തുന്നത്. പൊലീസ് കോൺ ഡിവൈഡർ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവിടെ അപകടം നിത്യസംഭവമായി മാറി.

അപകട ഭീഷണിയിൽ കാസർകോട്- കാഞ്ഞങ്ങാട്‌ കെഎസ്‌ടിപി പാത
കെഎസ്‌ടിപി റോഡ് പണി പൂർത്തീകരിച്ച് മൂന്നു വർഷം പിന്നിടുമ്പോഴാണ് കുഴികൾ രൂപപ്പെട്ട്‌ തുടങ്ങിയത്. കാസർകോട് നഗരത്തിൽ നിന്നും പാത ആരംഭിക്കുന്ന ചന്ദ്രഗിരി ജംഗ്ഷനോട് ചേർന്നാണ് അടുത്ത രണ്ടിടങ്ങളിലായി ഭീമൻ കുഴികൾ ഉള്ളത്. ഇരുചക്ര വാഹനങ്ങളാണ് അപകടത്തിൽപ്പെടുന്നവയിൽ ഏറെയും.ഈ അപകട കുഴികൾക്ക് സമീപത്തായി റോഡിന്‍റെ പാർശ്വഭിത്തിക്കും വിള്ളൽ വീണിട്ടുണ്ട്. കഴിഞ്ഞവർഷം മണ്ണിടിഞ്ഞതിന് സമീപത്താണ് പുതിയ വിള്ളൽ. ഏത് സമയത്തും അപകടം മുന്നിൽ കണ്ടാണ് ഇതുവഴിയുള്ള യാത്ര. ദീർഘകാല ഗ്യാരണ്ടിയോടെ പണിത റോഡിന്‍റെ അറ്റകുറ്റപ്പണിക്കൊപ്പം അപകടഭീതി ഒഴിവാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
Last Updated : Aug 13, 2020, 9:45 AM IST

ABOUT THE AUTHOR

...view details