കേരളം

kerala

ETV Bharat / state

കാസര്‍കോട് മഞ്ഞപ്പിത്തം 13 പേരില്‍ സ്ഥിരീകരിച്ചു - jaundice confirmed

ആരോഗ്യ പ്രവര്‍ത്തകര്‍ പ്രദേശത്ത് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി

കാസര്‍കോട് മഞ്ഞപിത്തം

By

Published : Jul 27, 2019, 5:00 PM IST

കാസര്‍കോട്:കാസര്‍കോട് 13 പേര്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. കാസര്‍കോട് നഗരസഭയിലെ ബെദിര, ചാല, കടവത്ത്, ചാലക്കുന്ന് തുടങ്ങിയ പ്രദേശങ്ങളിലാണ് മഞ്ഞപ്പിത്ത ബാധ കണ്ടെത്തിയത്. ഇതില്‍ പതിമൂന്ന് പേരിലാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. നഗരസഭയിലെ 11,12 വാര്‍ഡുകളായ ചാലയിലും ബെദിരയിലുമാണ് കൂടുതല്‍ മഞ്ഞപ്പിത്തം കൂടുതലായും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതേ തുടര്‍ന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പ്രദേശത്ത് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി.

ജലജന്യ രോഗങ്ങള്‍ തടയുന്നതിനായി ജില്ലാ മെഡിക്കല്‍ ഓഫീറുടെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. രോഗബാധിത പ്രദേശത്തുള്ള മുഴുവന്‍ വീടുകളിലും പത്ത് ഗ്രൂപ്പുകളായാണ് സംഘം പ്രവര്‍ത്തിക്കുന്നത്. ബോധവല്‍ക്കരണ ക്ലാസുകളും സംഘടിപ്പിക്കുന്നുണ്ട്. അതേ സമയം പ്രദേശത്തെ കല്യാണ വീട്ടില്‍ നിന്നും ജ്യൂസ് കുടിച്ചവരിലാണ് രോഗബാധ കണ്ടെത്തിയതെന്ന അഭ്യൂഹവും ഉയരുന്നുണ്ട്. ജ്യൂസിന് ഗുണനിലവാരമില്ലാത്ത ഐസ് ഉപയോഗിച്ചുവെന്നാണ് ആരോപണം. ഇതേതുടര്‍ന്ന് ഐസ് ഫാക്‌ടറികളിലും പരിശോധന നടത്തിയിട്ടുണ്ട്.

കാസര്‍കോട് മഞ്ഞപിത്തം; പതിമൂന്ന് പേരില്‍ സ്ഥിരീകരിച്ചു

ABOUT THE AUTHOR

...view details