കാസര്‍കോട്:നല്ല സിനിമകളെ ആസ്വാദകരിലേക്ക് എത്തിച്ച് കാസര്‍കോട് ചലച്ചിത്രോത്സവം. കാസര്‍കോടിനൊരിടം എന്ന കൂട്ടായ്മയാണ് ചലച്ചിത്രോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. ജനങ്ങളെ നിശബ്ദരാക്കാനാവില്ലെന്ന മുദ്രാവാക്യവുമായാണ് മേളയിലെ സിനിമാവതരണങ്ങള്‍. സംസ്ഥാന അവാര്‍ഡ് നേടിയ കാന്തനില്‍ തുടങ്ങി സ്ലീപ് ലെസ്ലി യുവേഴ്സ്, പത്മിനി, ലിറ്റില്‍ ഫോറസ്റ്റ്, കുഞ്ഞു ദൈവം, ഒരു രാത്രി ഒരു പകല്‍, ഐ സ്റ്റില്‍ ഹൈഡ് റ്റു സ്മോക്ക് എന്നീ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും. ചലച്ചിത്ര മേഖലയുമായി ബന്ധപ്പെട്ട് സംവിധായകരെ ഉള്‍പ്പെടെ പങ്കെടുപ്പിച്ച് ഓപ്പണ്‍ ഫോറവും നടത്തി.
കാസർകോട്ട് അന്താരാഷ്ട്ര ചലച്ചിത്രോത്സവം - സംസ്ഥാന അവാര്‍ഡ്
ജനങ്ങളെ നിശബ്ദരാക്കാനാവില്ലെന്ന മുദ്രാവാക്യവുമായാണ് മേളയിലെ സിനിമാവതരണങ്ങള്‍
![കാസർകോട്ട് അന്താരാഷ്ട്ര ചലച്ചിത്രോത്സവം Kasargod International Film Festival കാസര്‍കോട് ചലച്ചിത്രോത്സവം സംസ്ഥാന അവാര്‍ഡ് അന്താരാഷ്ട്ര ചലച്ചിത്രോത്സവം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5547334-thumbnail-3x2-1.jpg)
കാസർകോട്ട് അന്താരാഷ്ട്ര ചലച്ചിത്രോത്സവം
കാസർകോട്ട് അന്താരാഷ്ട്ര ചലച്ചിത്രോത്സവം
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധ വേദി കൂടിയായും ചലച്ചിത്രോത്സവം മാറി. ഇവിടെ സ്ഥാപിച്ചിട്ടുള്ള ജനാധിപത്യത്തിന്റെ ഒപ്പു മരത്തില്‍ പ്രതിഷേധത്തിന്‍റെ കയ്യൊപ്പ് ചാര്‍ത്തിയാണ് ഓരോ പ്രതിനിധിയും സിനിമകള്‍ കാണുന്നത്. മേളയുടെ ഭാഗമായി നടത്തിയ ഹ്രസ്വ ചിത്ര മത്സരത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 11 സിനിമകളുടെ പ്രദര്‍ശനവും നടക്കും. ചലച്ചിത്രോത്സവത്തിന് ചൊവ്വാഴ്ച തിരശീല വീഴും.
Last Updated : Dec 31, 2019, 5:24 PM IST