കേരളം

kerala

ETV Bharat / state

ലക്ഷങ്ങൾ വെള്ളത്തില്‍, ഹാർബർ ബീച്ച് റിസോർട്ട് തുറക്കാൻ ആര് കനിയണം; ടൂറിസം മന്ത്രി അറിയുന്നുണ്ടോ ഇത്...

7 വർഷം നെല്ലിക്കുന്ന് ഹാർബർ ബീച്ചിൽ മുൻപാണ് റിസോർട്ട് നിർമിച്ചത്. കെട്ടിടം കാടുപിടിച്ച് നാശത്തിന്‍റെ വക്കിൽ എത്തിയിട്ടും അറ്റകുറ്റപ്പണി നടത്തുവാനോ സഞ്ചാരികൾക്കായി തുറന്നു കൊടുക്കുവാനോ തയ്യാറാകാതെ അധികൃതർ.

beach resort  kasargod harbour beach resort ruined  kasargod harbour beach resort  harbour beach resort ruined  kasargod resort  ഹാർബർ ബീച്ച് റിസോർട്ട്  ഹാർബർ ബീച്ച് റിസോർട്ട് ഉപേക്ഷിച്ച് സർക്കാർ  റിസോർട്ട് നശിക്കുന്നു  സർക്കാർ റിസോർട്ട് കാസർകോട്  ടൂറിസം വകുപ്പ് റിസോർട്ട്  റിസോർട്ട് കാസർകോട്  ഹാർബർ ബിച്ച് സർക്കാർ റിസോർട്ട്  ബീച്ച് റിസോർട്ട്
ഹാർബർ ബീച്ച് റിസോർട്ട്

By

Published : May 16, 2023, 12:19 PM IST

കൗൺസിലറുടെ പ്രതികരണം

കാസർകോട് :നെല്ലിക്കുന്ന് ഹാർബർ ബീച്ചിൽ ടൂറിസം വകുപ്പ് ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച റിസോർട്ട് കയ്യൊഴിഞ്ഞ് അധികൃതർ. ഫണ്ട്‌ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് റിസോർട്ടിന്‍റെ പണി പാതി വഴിയിൽ നിർത്തിയത്. കെട്ടിടം ഇപ്പോൾ കാടുപിടിച്ച് നശിച്ചുകൊണ്ടിരിക്കുകയാണ്.

സർക്കാർ ചിലവിൽ നിർമ്മിച്ച ഈ കെട്ടിടം കാടുപിടിച്ച് നശിച്ചിട്ടും അധികൃതർ അറ്റകുറ്റപ്പണി നടത്തുവാനോ സഞ്ചാരികൾക്കായി തുറന്നു കൊടുക്കുവാനോ തയ്യാറായില്ല. വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് 7 വർഷം മുൻപാണ് കെട്ടിടം നിർമ്മിച്ചത്. കെട്ടിടം ഇതിനോടകം ഭാഗികമായി നശിച്ചു കഴിഞ്ഞു.

ജനാലകൾ മുഴുവൻ തുരുമ്പെടുത്ത നിലയിലാണ്. രാത്രിയിൽ കെട്ടിടം സാമൂഹിക വിരുദ്ധരുടെ താവളമായി മാറി എന്നാണ് നാട്ടുകാർ പറയുന്നത്. കടലിന്‍റെ ഭംഗി ആസ്വദിക്കാൻ ദിവസവും ആയിരക്കണക്കിന് ജനങ്ങളാണ് എത്തിച്ചേരുന്നത്. ഈ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടാണ് ടൂറിസം വകുപ്പ് ലക്ഷങ്ങൾ മുടക്കി റിസോർട്ട് നിർമ്മിച്ചത്. എന്നാൽ, 7 വർഷം കഴിഞ്ഞിട്ടും ഈ കെട്ടിടം വിനോദ സഞ്ചാരികൾക്ക് പ്രയോജനപ്പെട്ടിട്ടില്ല.

ഹാർബർ ബീച്ചിലും സമീപപ്രദേശങ്ങളിലേക്കും കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കാൻ ഈ റിസോർട്ടിലൂടെ സാധിക്കുമായിരുന്നു. റിസോർട്ട് തുറന്നു പ്രവർത്തിച്ചാൽ കൂടുതൽ വിനോദസഞ്ചാരികൾ ഈ ബീച്ചിലേക്ക് കടന്നു വരുമെന്നാണ് നാട്ടുകാരും പ്രതീക്ഷിക്കുന്നത്. ടൂറിസം വകുപ്പും നഗരസഭയും ഒരുമിച്ചു പ്രവർത്തിച്ചാൽ മാത്രമേ കെട്ടിടം പൂർത്തിയാകുകയുള്ളുവെന്നും നാട്ടുകാർ പറയുന്നു.

ABOUT THE AUTHOR

...view details