കേരളം

kerala

ETV Bharat / state

കാസര്‍കോട് 15 കിലോയിലധികം സ്വര്‍ണക്കടത്ത് പിടികൂടി - മഹാരാഷ്ട്ര സാംഗ്ലി സ്വദേശികൾ

പിടികൂടിയവ പൂര്‍ണമായും 24 കാരറ്റ് സ്വര്‍ണമാണെന്നും ആറ് കോടിയിലധികം രൂപ വിപണിമൂല്യം വരുമെന്നും കസ്റ്റംസ് അധികൃതര്‍

kasargod gold smuggling  കാസര്‍കോട് സ്വര്‍ണക്കടത്ത്  മഹാരാഷ്ട്ര സാംഗ്ലി സ്വദേശികൾ  15.5 കിലോ സ്വര്‍ണക്കടത്ത്
കാസര്‍കോട് 15 കിലോയിലധികം സ്വര്‍ണക്കടത്ത് പിടികൂടി

By

Published : Feb 5, 2020, 1:02 PM IST

Updated : Feb 5, 2020, 2:23 PM IST

കാസര്‍കോട്:രേഖകളില്ലാതെ കടത്തുകയായിരുന്ന 15.5 കിലോയുടെ സ്വര്‍ണക്കടത്ത് പിടികൂടി. സംഭവത്തില്‍ മഹാരാഷ്ട്ര സാംഗ്ലി സ്വദേശികളായ രണ്ട് പേരെ കസ്റ്റംസ് അറസ്റ്റ് ചെയ്‌തു. തലശ്ശേരിയില്‍ നിന്നും മഹാരാഷ്ട്രയിലേക്ക് കടത്തുകയായിരുന്നു സ്വര്‍ണമാണ് പിടികൂടിയത്.

കാസര്‍കോട് 15 കിലോയിലധികം സ്വര്‍ണക്കടത്ത് പിടികൂടി

വിദേശരാജ്യങ്ങളില്‍ നിന്നുമെത്തിച്ച സ്വര്‍ണം പല രൂപത്തില്‍ ഉരുക്കിയെടുത്ത നിലയിലായിരുന്നു. രഹസ്യവിവരത്തെ തുടര്‍ന്ന് കസ്റ്റംസ് സൂപ്രണ്ട് രാജീവും സംഘവും നടത്തിയ വാഹനപരിശോധനയിലാണ് സ്വര്‍ണക്കടത്ത് പിടികൂടിയത്. പിടികൂടിയവ പൂര്‍ണമായും 24 കാരറ്റ് സ്വര്‍ണമാണെന്നും ആറ് കോടിയിലധികം രൂപ വിപണിമൂല്യം വരുമെന്നും കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.

മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള കാറില്‍ മൂന്ന് രഹസ്യ അറകളിലാക്കിയാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. നാലരയടി നീളത്തിലും ഒന്നരയടി വീതിയിലുമുള്ളതായിരുന്നു കാറിന്‍റെ കീഴ്ഭാഗത്തെ അറകള്‍. അറസ്റ്റിലായ പ്രതികളെ എറണാകുളത്തെ എക്കണോമിക് ഒഫന്‍സ് കോടതിയില്‍ ഹാജരാക്കും. ഇതിന് ശേഷം പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടിയാല്‍ മാത്രമേ സ്വര്‍ണക്കടത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂവെന്ന് കസ്റ്റംസ് അറിയിച്ചു. കസ്റ്റംസ് കണ്ണൂര്‍ യൂണിറ്റിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്വര്‍ണക്കടത്താണ് കാസര്‍കോട് പിടികൂടിയത്.

Last Updated : Feb 5, 2020, 2:23 PM IST

ABOUT THE AUTHOR

...view details