കേരളം

kerala

ETV Bharat / state

കാസർകോട് മൂന്നരക്കോടിയുടെ സ്വർണവുമായി 25കാരന്‍ അറസ്റ്റിൽ ; സൂക്ഷിച്ചത് കാറില്‍ രഹസ്യ അറയില്‍ - കാസർകോട് സ്വർണക്കടത്ത്

കണ്ണൂരിൽ നിന്ന് മംഗളൂരുവിലേക്ക് കാറിൽ സ്വർണം കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നായിരുന്ന കസ്റ്റംസ് പരിശോധന

Kasargod gold smuggling  Man from Maharashtra arrested with gold  കാസർകോട് സ്വർണക്കടത്ത്  സ്വർണവുമായി മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ
കാസർകോട് മൂന്നരക്കോടി രൂപ വിലവരുന്ന സ്വർണവുമായി മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ

By

Published : Dec 23, 2021, 9:47 PM IST

കാസർകോട്: കാറിൽ കടത്തുകയായിരുന്ന ആറരക്കിലോ സ്വർണവുമായി മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ. കോലാപൂർ സ്വദേശി മഹേഷ്‌ (25)ആണ് അറസ്റ്റിലായത്. മൂന്നരക്കോടി രൂപ വിലവരുന്ന സ്വർണം ഇയാളുടെ പക്കൽ നിന്നും കസ്റ്റംസ് പിടികൂടി.

കണ്ണൂരിൽ നിന്ന് മംഗളൂരുവിലേക്ക് കാറിൽ സ്വർണം കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നായിരുന്ന കസ്റ്റംസ് പരിശോധന. കാഞ്ഞങ്ങാട് കാസർകോട് തീരദേശ പാതയിലെ ചന്ദ്രഗിരി പാലത്തിന് സമീപത്ത് കാർ തടഞ്ഞ് മഹാരാഷ്ട്ര സ്വദേശിയായ മഹേഷിനെ കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തു.

ALSO READ: കാസർകോട് ലോറി താഴ്‌ചയിലേക്ക് മറിഞ്ഞ് 4 മരണം; തൊഴിലാളികള്‍ കുടുങ്ങി കിടക്കുന്നു

തുടർന്ന് കാറിൽ നടത്തിയ വിശദമായ പരിശോധനയിലാണ് രഹസ്യ അറയിൽ സൂക്ഷിച്ച നിലയിൽ സ്വർണം കണ്ടെത്തിയത്. മൂന്ന് കോടി മുപ്പത് ലക്ഷം രൂപ വിലവരുന്ന ആറരക്കിലോ സ്വർണമാണ് പിടികൂടിയത്. കണ്ണൂർ വിമാനത്താവളം വഴി കൊണ്ടുവന്ന സ്വർണമാണ് ഇതെന്ന് കസ്റ്റംസ് സംശയിക്കുന്നു.

ABOUT THE AUTHOR

...view details